53 മത്സരങ്ങൾ 580 റൺസ്, ഇനിയൊരു നൂറ് മത്സരങ്ങൾ കൂടിയ തന്നാൽ ഞാൻ ആയിരം റൺസ് തികക്കും സഞ്ജു ചേട്ടാ; കാഞ്ചന മൊയ്‌തീനെ സ്നേഹിക്കുന്ന പോലെ പരാഗിനെ രാജസ്ഥാൻ മാനേജ്മെന്റ് സ്നേഹിക്കുന്നു

രാജസ്ഥാൻ റോയൽസിന്റെ യുവതാരം റിയാൻ പരാഗ് ഐപിഎൽ കളിച്ച തുടങ്ങിയ കാലം മുതൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശനം കേട്ട ആളാണ്. രാജസ്ഥാൻ ജയിച്ചാലും തോറ്റാലും ട്രോളുകളിൽ നിറയുന്ന ഒരു മുഖമാണ് പരാഗിന്റെ.

കഴിഞ്ഞ സീസണിൽ ഒരു മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പ്രകടനം ഉണ്ടായെങ്കിലും ബാക്കി മത്സരങ്ങളിൽ ഒകെ താരം നിരാശപ്പെടുത്തി. മികച്ച പ്രകടനവും ഉണ്ടാകുന്നില്ല ഫീൽഡിങ്ങിൽ കാണിക്കുന്ന അമിത ഷോയാണ് താരത്തിന് പലപ്പോഴും വിനയാകുന്നത്. ഗ്രൗണ്ടിൽ ഡാൻസ് കളിക്കുന്നതും, അമിതാവേശം കാണിക്കുന്നതും, അമ്പയറുമാരെയും എതിർ ടീം താരങ്ങളെ കളിയാക്കുന്നതിനുമൊക്കെയാണ് താരം സ്ഥിരമായി ട്രോളുകളിൽ നിറയുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ ശേഷം താരം വാർത്തകളിൽ നിറഞ്ഞു. ഈ സീസണിൽ വേറെ ലെവൽ പരാഗിനെ കാണാൻ കഴിയും എന്ന് പറഞ്ഞവരെ നിരാശപെടുത്തികൊണ്ട് ” വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ” എന്ന് പറഞ്ഞ പോലെ പരാഗ് ദുരന്തമായി.

6 മത്സരങ്ങൾ ഈ സീസണിൽ കളിച്ച താരം ആകെ നേടിയത് 58 റൺസാണ്. ആകെ ഐ.പി.എൽ കരിയറിൽ 53 മത്സരങ്ങളിൽ നിന്നായി 580 റൺസ് മാത്രമാണ് താരം നേടിയത്. ഒരു സീസണിൽ തന്നെ താരങ്ങൾ അടിച്ചെടുക്കുന്ന സ്കോറാണ് 5 സീസൺ കൊണ്ട് പരാഗ് നേടിയത്. എന്തിന് ഇവനെ ഇനിയും വിശ്വസിക്കുന്നു എന്നാണ് ആരാധകർ ചോദിക്കുന്നു. ജോ റൂട്ടിനെ പോലെ ഒരു പ്രതിഭ ടീമിൽ ഉള്ളപ്പോഴാണ് രാജസ്ഥാൻ ഇങ്ങനെ ഉള്ള തീരുമാനങ്ങൾ എടുക്കുന്നതെന്നും ശ്രദ്ധിക്കണം. ഇനിയും ഇത്തരത്തിൽ പരാഗിനെ കളിപ്പിച്ചാൽ ആ വിക്കറ്റ് ഫ്രീ വിക്കറ്റായി പ്രഖ്യാപിക്കാനും ആരാധകർ പറയുന്നുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം