58 റൺസ് അകലെ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രം, മറികടക്കാൻ ഒരുങ്ങുന്നത് സച്ചിനെ; ആവേശത്തിൽ ആരാധകർ

ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരക്ക് ഇന്ത്യൻ  ടീം തയ്യാറെടുക്കുമ്പോൾ എല്ലാ കണ്ണുകളും സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 27,000 റൺസ് തികയ്ക്കുന്ന താരമെന്ന മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് തകർക്കാനുള്ള ഒരുക്കത്തിലാണ് വിരാട് കോഹ്‌ലി .

ജൂണിൽ 2024ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം വിരാട് കോഹ്‌ലി ടി20യിൽ നിന്ന് വിരമിച്ചു. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ മാത്രമേ ഇനി കോഹ്‌ലിയെ കാണാൻ സാധിക്കുക ഉള്ളു. ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ. വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര അദ്ദേഹത്തിന് നഷ്ടമായിരുന്നു.

സെപ്തംബർ 19ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ തുടക്കമിടും. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 27,000 റൺസ് തികയ്ക്കുന്ന താരമെന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് മറികടക്കാനുള്ള ഒരുക്കത്തിലാണ് വിരാട് കോഹ്‌ലി.

സച്ചിൻ്റെ നാഴികക്കല്ല് മറികടക്കാൻ കോലിക്ക് 58 റൺസ് കൂടി വേണം. 623 ഇന്നിംഗ്‌സുകളിൽ നിന്നാണ് സച്ചിൻ ഈ നാഴികക്കല്ല് നേടിയത് (226 ടെസ്റ്റ് ഇന്നിംഗ്‌സ്, 396 ഏകദിന ഇന്നിംഗ്‌സ്, ഒരു ടി20 ഇന്നിംഗ്‌സ്). അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകളിലുമായി 591 ഇന്നിംഗ്‌സുകളിൽ നിന്നായി 26,942 റൺസാണ് കോഹ്‌ലി നേടിയത്. ടെസ്റ്റിൽ 8,848 റൺസും ഏകദിനത്തിൽ 13,906 റൺസും ടി20യിൽ 4,188 റൺസും നേടിയിട്ടുണ്ട്.

600-ൽ താഴെ ഇന്നിംഗ്‌സുകളിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കാനും ഈ നാഴികക്കല്ല് നേടുന്ന ഏറ്റവും വേഗത്തിൽ എത്തുന്ന ക്രിക്കറ്റ് താരമാകാനും സാധ്യതയുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 16,000 മുതൽ 26,000 വരെ റൺസ് ഉൾപ്പെടെ നിരവധി നാഴികക്കല്ലുകൾ വേഗത്തിൽ കൈവരിക്കുന്ന റെക്കോർഡ് ഇതിനകം തന്നെ ബാറ്റർ സ്വന്തമാക്കി.

Latest Stories

"ഞാൻ വിരമിക്കൽ മത്സരം വേണ്ടെന്ന് വെച്ചതിന് ഒറ്റ കാരണമേ ഒള്ളു"; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ