'തിരുവനന്തപുരത്ത്  90 ശതമാനം ആളുകളുടെ കൈയിലും എന്റെ കൂടെയുള്ള സെല്‍ഫിയുണ്ട്'; 'കാലുകുത്തിയാണ്' നടക്കുന്നതെന്ന് സഞ്ജു

തിരുവനന്തപുരത്ത് ഒരു 90 ശതമാനം ആളുകളുടെ കൈയിലും തന്റെ കൂടെയുള്ള സെല്‍ഫിയുണ്ടായിരിക്കുമെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. താനൊരിക്കലും സെലിബ്രിറ്റി സ്റ്റാറ്റസ് കൊണ്ടുനടക്കാറില്ലെന്നും പുറത്തിറങ്ങി എല്ലാവരെയുംപോലെ കാലുകള്‍ കൊണ്ട് തന്നെയാണ് നടക്കാറുള്ളതെന്നും സഞ്ജു പറഞ്ഞു.

തിരുവനന്തപുരത്തോ കേരളത്തിലോ എനിക്ക് സാധാരണ ആളുകളെപ്പോലെ യാത്ര ചെയ്യാനാവും. റോഡിലൂടെ നടന്നുപോവാറുണ്ട്, ഓട്ടോയില്‍ പോവാറുണ്ട്, പുറത്തിറങ്ങി, എല്ലാവരെയുംപോലെ കാലുകള്‍ കൊണ്ട് തന്നെയാണ് നടക്കാറുള്ളത്.

എത്ര വലിയവനായാലും താഴ്മയോടെ വിനയത്തോടെ പെരുമാറണമെന്നാണ് എന്നെ മാതാപിതാക്കള്‍ പഠിപ്പിച്ചിരിക്കുന്നത്. സ്റ്റാര്‍ഡത്തിനുവേണ്ടി ഞാനെന്റെ ഇമേജ് ഉണ്ടാക്കാറില്ല. ക്രിക്കറ്ററായതുകൊണ്ട് തിരുവനന്തപുരത്ത് റോഡിലിറങ്ങി നടക്കാന്‍ പറ്റില്ലല്ലോ എന്നില്ലല്ലോ.

പുറത്തിറങ്ങുമ്പോള്‍ ആരാധകര്‍ പൊതിയാറില്ലെ എന്ന ചോദ്യത്തിന് ആദ്യമൊക്കെ ചെയ്യുമായിരുന്നു. അന്നെനിക്ക് മനസിലായി, ആളുകളില്‍ നിന്ന് എത്ര മാറി നടക്കുന്നുവോ അത്രയും ബുദ്ധിമുട്ടാകുമെന്ന്.

അതുകൊണ്ട് ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു 90 ശതമാനം ആളുകളുടെ കൈയിലും എന്റെ കൂടെയുള്ള സെല്‍ഫിയുണ്ട്. എത്രത്തോളം സാധാരണ ജീവിതം ജീവിക്കാന്‍ പറ്റുമോ അങ്ങനെ ജീവിക്കാനാണ് ആഗ്രഹം- സഞ്ജു പറഞ്ഞു.

Latest Stories

മുംബൈയുടെ അച്ചടക്കനടപടി: നാല് വാക്കില്‍ പരിഹസിച്ച് പൃഥ്വി ഷാ

ഇന്ത്യൻ ടീമിൽ ആ രണ്ട് താരങ്ങൾ തമ്മിൽ ഫൈറ്റ് നടക്കുന്നുണ്ട്, അതിലൊരാൾ താമസിക്കാതെ ജയിക്കും: റയാൻ ടെൻ ഡോസ്‌ചേറ്റ്

"റൊണാൾഡോ ചെയ്ത ആ ഒരു കാര്യം മെസിക്ക് ഒരിക്കലും ചെയ്യാൻ സാധിക്കില്ല"; തുറന്ന് പറഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന്; മകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

വയനാട് ഉപതിരഞ്ഞെടുപ്പ്: കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രിയങ്ക; സാക്ഷിയായി രാഹുല്‍ ഗാന്ധിയും സോണിയയും

തലയില്‍ നിന്നും ഒഴിഞ്ഞു പോയതിന്റെ സന്തോഷം..; നിറചിരിയോടെ എലിസബത്തും അമൃതയും

ആമിര്‍ ഖാന്‍ നേടിയത് 2000 കോടി, പക്ഷെ ഞങ്ങള്‍ക്ക് ലഭിച്ചത് ഒരു കോടി മാത്രം: ബബിത ഫോഗട്ട്

ആ പോസ്റ്റര്‍ ഒരുക്കിയത് ഇങ്ങനെയാണ്..; ശരീരം ക്യാന്‍വാസ് ആക്കി ഹന്ന റെജി, വീഡിയോ

സര്‍ഫറാസിനെ ഇന്ത്യന്‍ ടീമില്‍നിന്ന് മാറ്റി നിര്‍ത്തിയത് അവന്‍റെ അരക്കെട്ട്; കടന്നാക്രമിച്ച് ഗവാസ്കര്‍

'നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത്'; ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകും: മുഖ്യമന്ത്രി