ഒരു മോശം സീസണ്‍ എന്നിലെ കളിക്കാരനില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല ; ഈ സീസണില്‍ പൊളിക്കുമെന്ന് സണ്‍റൈസേഴ്‌സ് താരം

ഐപിഎല്ലിലെ ഒരു സീസണ്‍ മോശമായെന്ന് വെച്ച് ഒരു കളിക്കാരന്‍ എന്ന നിലയില്‍ അത് തന്നില്‍ ഒന്നും മാറ്റാന്‍ പോകുന്നില്ലെന്ന്് വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പൂരന്‍. ഇത്തവണ ഐപിഎല്‍ സീസണില്‍ തന്റെ ഫ്രാഞ്ചൈസിയ്ക്കായി 100 ശതമാനവും കൊടുക്കാനുള്ള ശ്രമത്തിലാണ് താരം. 2022 സീസണില്‍ സണ്‍റൈസേഴ്‌സ് ബാംഗ്‌ളൂരിനൊപ്പമാണ് താരം.

കഴിഞ്ഞ സീസണില്‍ നിക്കോളാസ് വന്‍ പരാജയമായിരുന്നു. പഞ്ചാബ് കിംഗ്‌സില്‍ 7.71 ശരാശരിയില്‍ ബാറ്റ് ചെയ്യാനേ താരത്തിനായിരുന്നുള്ളു. എന്നിട്ടും ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 10.75 കോടിയ്ക്കാണ് താരത്തെ ടീമില്‍ എത്തിച്ചത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ നിന്നും ഒട്ടേറെ പാഠ്ങ്ങള്‍ പഠിച്ചെന്നും താരം പറയുന്നു.

Read more

ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ ഏവരും ഉറ്റുനോക്കുന്ന വെസ്റ്റിന്‍ഡീസ് യുവതാരമാണ് പൂരന്‍. മെഗാലേലത്തില്‍ വന്‍തുക കിട്ടിയത് സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിുന്നു താരത്തിന്റെ മറുപടി. എന്നാല്‍ ഒരു പ്രൊഫഷണല്‍ ക്രിക്കറ്റര്‍ ഏതു സാഹചര്യത്തിലും തന്റെ ടീമിനായി തന്റെ ജോലി ചെയ്യാന്‍ ബാ്ദ്ധ്യസ്ഥനാണെന്നും പറഞ്ഞു.