ഇന്ത്യൻ ടീമിൽ ധോണിക്ക് ശേഷം വിക്കറ്റ് കീപ്പിങ്ങിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച താരമാണ് ദിനേശ് കാർത്തിക്. ഐപിഎലിൽ ആർസിബിക്ക് വേണ്ടിയും ഒരുപാട് മികച്ച പ്രകടനങ്ങൾ അദ്ദേഹം കാഴ്ച വെച്ചിട്ടുണ്ട്. നാളുകൾക്ക് മുൻപ് ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ ആരാണെന്ന് ചോദിച്ചപ്പോൾ അന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പേര് പറഞ്ഞ ദിനേശ് ഇപ്പോൾ അത് മാറ്റി പറഞ്ഞിരിക്കുകയാണ്.
ഹേസ് സിബി വിത്ത് ഡികെ എന്ന പരിപാടിയിൽ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ ആരാണെന്ന് തുറന്ന് പറഞ്ഞത്. തന്റെ അഭിപ്രായത്തിൽ രോഹിത് ശർമ്മ, ജോസ് ബട്ലർ അല്ലാതെ ഏറ്റവും മികച്ച ക്യാപ്റ്റൻ അത് ഓസ്‌ട്രേലിയൻ നായകനായ പാറ്റ് കമ്മിൻസ് ആണെന്ന് പറഞ്ഞിരിക്കുകയാണ്.
ദിനേശ് കാർത്തിക് പറയുന്നത് ഇങ്ങനെ:
ഇപ്പോഴുള്ളവരില്‍ ലോകത്തിലെ ഏറ്റവും അഗ്രസീവായിട്ടുള്ള ക്രിക്കറ്റര്‍ പാറ്റ് കമ്മിന്‍സാണെന്നാണ് ഞാന്‍ കരുതുന്നത്. സംസാരിക്കുകയോ, എതിര്‍ താരങ്ങളെ അധിക്ഷേപിക്കുകയോ ചെയ്തിട്ടല്ല അദ്ദേഹം ഇതു പ്രകടിപ്പിക്കുന്നത്. മറിച്ച് ശരീരഭാഷ കൊണ്ടാണ് കമ്മിന്‍സ് ഇതു കാണിക്കുന്നത്.
ദിനേശ് കാർത്തിക് തുടർന്നു:
മത്സരശേഷവും മത്സരങ്ങൾക്ക് മുമ്പുമെല്ലാം അദ്ദേഹം മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതി എടുത്തു പറയേണ്ടതാണ്. കമ്മിന്‍സില്‍ ആ കഴിവുണ്ട്. ഒരു കൂട്ടം ആളുകളെ നയിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ക്യാപ്റ്റന്‍ കമ്മിൻസാണ്” ദിനേശ് കാർത്തിക് പറഞ്ഞു.