കുറുമ്പുകാട്ടി ഇന്ത്യൻ യുവനിര, പിങ്ക് കളി സൗത്താഫ്രിക്കക്ക് കരിദിനം

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയരായ ദക്ഷിണാഫ്രിക്കക്ക് സർവം പിഴച്ചു. ഇന്ത്യൻ ബോളർമാരുടെ തകർപ്പൻ ഫോമിന് മുന്നിൽ ഉത്തരമില്ലാതെ ഇരുന്ന അവർ വെറും 116 റൺസിന് പുറത്തായി. 5 വിക്കറ്റ് എടുത്ത അർഷ്ദീപ് സിംഗും നാല് വിക്കറ്റ് എടുത്ത ആവേശ് ഖാനും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ വരിഞ്ഞ് തകർത്തെറിഞ്ഞത്. ശേഷിച്ച ഒരു വിക്കറ്റ് കുൽദീപ് വീഴ്ത്തുക ആയിരുന്നു

തുടക്കം മുതൽ സൗത്താഫ്രിക്കയ്ക്ക് വിക്കറ്റുകൾ നഷ്ടമായി. റീസ ഹെൻഡ്രിക്‌സ് 0, റാസി വാൻ ഡെർ ഡ്യൂസെൻ 0, ഐഡൻ മാർക്രം 12, ഹെന്റിച്ച് ക്ലാസൻ 6, വിയാൻ മൾഡർ 0, ഡേവിഡ് മില്ലർ 2 വിയൻ മൽഡർ 0 കേശവ് മഹാരാജ് 4 നന്ദ്രേ ബർഗർ 7 എന്നിവർ ഒന്നും ചെയ്യാൻ ആകാതെ പുറത്തായപ്പോൾ 33 റൺസ് എടുത്ത ആൻഡിലെ ഫെഹ്ലുക്വായോ 28 റൺസ് എടുത്ത ടോണി ഡി സോർസി എന്നിവർ മാത്രം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുക ആയിരുന്നു.

റൺ ഒഴുകുന്ന പിച്ചായിട്ടാണ് ഇന്നത്തെ പിച്ചിനെ നേരത്തെ പ്രവചിച്ചത് എങ്കിൽ ആ കണക്ക് കൂട്ടൽ എല്ലാം പാളി പോകുക ആയിരുന്നു. ടീമിലേക്ക് വന്നാൽ യുവ ബാറ്റർ സായ് സുദർശൻ ഇന്ത്യൻ നിരയിൽ അരങ്ങേറ്റം കുറിച്ചു. മലയാളി താരം സഞ്ജു സാംസണും പ്ലെയിംഗ് ഇലവനിൽ ഇടംപിടിച്ചു.

ഇന്ത്യൻ പ്ലെയിംഗ് ഇലവൻ: കെ എൽ രാഹുൽ, റുതുരാജ് ഗെയ്ക്വാദ്, സായ് സുദർശൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, സഞ്ജു സാംസൺ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ.