ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൻ്റെ ക്വാളിഫയർ 2-ൽ രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. മത്സരത്തിൻ്റെ ആദ്യ ഓവറിൽ തന്നെ ഹൈദരാബാദിൻ്റെ ഓപ്പണർ അഭിഷേക് ശർമ്മയെ പുറത്താക്കിയ ട്രെൻ്റ് ബോൾട്ടാണ് രാജസ്ഥാന് ആദ്യ പ്രകാരം ഏൽപ്പിച്ചത്. അഭിഷേക് ഇതിഹാസ ബൗളറെ ഒരു സിക്സും ഫോറും പറത്തി മികച്ച രീതിയിൽ തുടങ്ങിയത് ആയിരുന്നു. പക്ഷേ അവസാന ചിരി ബോൾട്ടിന് ആയിരുന്നു. അഭിഷേകിനെ കൂടാതെ അപകടകാരിയായ രാഹുൽ ത്രിപാഠി, എയ്ഡൻ മാർക്ക്റാം എന്നിവരുടെ വിക്കറ്റും ബോൾട്ട് സ്വന്തമാക്കിയതോടെ രാജസ്ഥാൻ മത്സരത്തിൽ പിടിമുറുക്കി.
പതിനേഴാം സീസണിൽ ആദ്യ ഓവറിൽ തന്നെ ബോൾട്ട് ഏഴ് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. മത്സരത്തിൻ്റെ ആദ്യ ഓവറിൽ 10.7 ശരാശരിയും 5 എന്ന ഇക്കോണമി റേറ്റുമുണ്ട്. മുൻ ഇന്ത്യൻ താരം നവ്‌ജ്യോത് സിംഗ് സിദ്ദു ന്യൂസിലൻഡ് പേസറെ പ്രശംസിച്ചു
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:
“പ്രായത്തിനനുസരിച്ച് അവൻ മെച്ചപ്പെടുന്നു. അഭിഷേക് രണ്ട് പന്തിൽ 10 റൺസ് നേടിയെങ്കിലും ബോൾട്ട് തൻ്റെ അനുഭവപരിചയം ഉപയോഗിച്ച് ബാറ്റിനെ പുറത്താക്കി. ഫീൽഡ് നിയന്ത്രണങ്ങൾ ഉള്ളപ്പോൾ ഏറ്റവും അപകടകാരിയായ ബൗളറാണ് അദ്ദേഹം. ബോൾട്ട് വർഷങ്ങളായി ഇത് ചെയ്യുന്നു, ഒരു ബാറ്റർക്കും അദ്ദേഹത്തിനെതിരെ റൺസ് ധാരാളം റൺ നേടാൻ കഴിഞ്ഞിട്ടില്ല, ”സിദ്ദു സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.
ഹൈദരാബാദ് ഇന്നിംഗ്സ് അതിന്റെ അവസാനത്തിലേക്ക് നീങ്ങുമ്പോൾ 16 ഓവറിൽ 143 -6 എന്ന നിലയിലാണ് ഹൈദരാബാദ് നിൽകുന്നത്.