വന്നവനും പോകുന്നവനും എല്ലാം തല്ലുമാല, ഗംബോൾ വാഴും കാലത്ത് ടീമുകൾക്ക് നല്ലത് ബോളിംഗ് മെഷീൻ തന്നെ; സൂര്യകുമാറും പിള്ളേരും നടത്തിയ തൂക്കിയടയിൽ ബംഗ്ലാദേശ് മാളത്തിൽ

“തങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നത് ആക്രമണ ക്രിക്കറ്റാണ്, ആ ആക്രമണ യാത്രയിൽ ചിലപ്പോൾ റിസ്‌ക്കുകൾ വേണ്ടി വരും, വിക്കറ്റുകൾ നഷ്ടപ്പെട്ടേക്കാം, എന്തായാലും ശൈലി മാറ്റി മറ്റൊന്ന് കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” ബംഗ്ലാദേശിന് എതിരയായ ആദ്യ ടി 20 മത്സരത്തിന് ശേഷം സൂര്യകുമാർ യാദവ് പറഞ്ഞ വാക്കുകൾ ആണിത്. എന്തായാലും നായകൻ പറഞ്ഞ വാക്കുകൾ 100 % ശരിയാണെന്ന് തെളിയിക്കുന്ന രീതിയിൽ കളിക്കുന്ന ഒരു ഇന്ത്യൻ ടീമിനെ കടുത്ത ഇന്ത്യൻ ആരാധകർ പോലും സ്വപ്നം കണ്ട് കാണില്ല.

ആദ്യ രണ്ട് മത്സരങ്ങളിലും കാണിച്ച അതെ ആക്രമണ ശൈലി അതിന്റെ ഏറ്റവും ഹെവി ഡോസിൽ കാഴ്ചവെക്കാൻ ഉറച്ച് തന്നെയാണ് ഇന്ത്യ ബംഗ്ലാദേശിന് എതിരായ മൂന്നാം ടി 20 മത്സരത്തിന് ഇറങ്ങിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൂര്യകുമാർ ചിലതൊക്കെ ഉറപ്പിച്ചിരുന്നു എന്നുള്ളത് വാക്കുകളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. സഞ്ജുവിനൊപ്പം ഓപ്പണിംഗിന് ഇറങ്ങിയ അഭിഷേക് ശർമ്മ പുറത്തായതിന് ശേഷം നായകൻ സൂര്യകുമാർ ക്രീസിൽ എത്തുന്നു.

പിന്നെ അങ്ങോട്ട് കണ്ടത് പരസ്പരം റൺ നേടാൻ മത്സരിക്കുന്ന സഞ്ജു- സൂര്യകുമാർ ജോഡിയെയാണ്. സഞ്ജു സിക്സ് അടിച്ചാൽ താനും അടിക്കുമെന്ന രീതിയിൽ സൂര്യ, വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞുകൊണ്ട് സഞ്ജു. രണ്ട് ഇന്ത്യൻ വെടിക്കെട്ട് വീരന്മാരുടെ മികവിൽ 173 റൺ കൂട്ടുകെട്ടാണ് ചേർത്തത്. സഞ്ജു 47 പന്തിൽ 111 റൺ നേടിയപ്പോൾ സൂര്യകുമാർ 35 പന്തിൽ 75 റൺ നേടി മടങ്ങി. ഇരുബ്വരും പോയപ്പോൾ എങ്കിലും ഒന്ന് ഒതുങ്ങി എന്ന് വിചാരിച്ച ബംഗ്ലാദേശിനെ ഞെട്ടിച്ചുകൊണ്ട് ഹാർദിക്, പരാഗ് സഖ്യം കൂടി നിറഞ്ഞാടിയപ്പോൾ പിന്നെ ബംഗ്ലാദേശ് ബോളര്മാരുടെ അവസ്ഥ ബോളിങ് മെഷീനേക്കാൾ മോശമായി. തൂക്കിയടിയിൽ ബോളിങ്ങും ഫീഡിങ്ങും എല്ലാം പിഴച്ചുപോയ ബംഗ്ലാദേശ് സ്കൂൾ കുട്ടികളുടെ നിലവാരത്തിലായി.

ഒരു ടെസ്റ്റ് കളിക്കുന്ന രാജ്യത്തിന്റെ ഏറ്റവും ഉയർന്ന ടി 20 സ്കോറായ 297 – 6 എന്ന നിലയിൽ പോരാട്ടം നിർത്തി ഇന്ത്യ മടങ്ങിയപ്പോൾ ഭാവിയിൽ സൂര്യകുമാർ- ഗംഭീർ കൂട്ടുകെട്ടിൽ പിറക്കാനിരിക്കുന്ന ടീം റെക്കോഡിന്റെയും വ്യക്തിഗത റെക്കോഡിന്റെയും സൂചന കൂടി നൽകി കഴിഞ്ഞിരിക്കുകയാണ്.

https://x.com/i/status/1845125635779256611

Latest Stories

"27 കോടി ഞങ്ങൾ മുടക്കില്ലായിരുന്നു, പക്ഷെ ഒരൊറ്റ കാരണം കൊണ്ടാണ് പന്തിനെ സ്വന്തമാക്കിയത് "; ലക്‌നൗ സൂപ്പർ ജയന്റ്സ് ഉടമയുടെ വാക്കുകൾ വൈറൽ

'സാമന്തയുടെ ഏഴയലത്ത് വരില്ല'; കിസ്സിക് ഗാനത്തില്‍ തൃപ്തരാകാതെ ആരാധകര്‍!

ഇങ്ങനെയും ഉണ്ടോ മണ്ടന്മാർ, ലേലത്തിലെ ഏറ്റവും മോശം തന്ത്രം അവരുടെ: റോബിൻ ഉത്തപ്പ

തൃശൂരില്‍ അയല്‍ക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

ഐപിഎല്‍ 2025: 'ശ്രേയസിനെ വിളിച്ചിരുന്നു, പക്ഷേ അവന്‍ കോള്‍ എടുത്തില്ല'; വെളിപ്പെടുത്തി പോണ്ടിംഗ്

മെസിയുടെ ഭാവി ഇങ്ങനെയാണ്, തീരുമാനം ഉടൻ ഉണ്ടാകും"; ഇന്റർമിയാമി ഉടമസ്ഥന്റെ വാക്കുകൾ ഇങ്ങനെ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് നാല് പേര്‍; പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുംബൈയില്‍ ആഡംബര ഭവനം, വിവാഹ തീയതി ഉടന്‍ പുറത്തുവിടും ; വിവാഹം ആഘോഷമാക്കാന്‍ തമന്ന

ഐപിഎല്‍ 2025: കൊല്‍ക്കത്ത അവരുടെ നായകനെ കണ്ടെത്തി?, നെറ്റിചുളിപ്പിക്കുന്ന തീരുമാനം

ഇസ്രയേലി പ്രധാനമന്ത്രി രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്യും; ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേയുള്ള ഐസിസി വാറണ്ട് നടപ്പിലാക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ