പ്രിയാൻഷ് ആര്യ എന്ന പഞ്ചാബ് കിങ്‌സ് താരമാണ് ഇപ്പോൾ ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്ന്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 39 പന്തിൽ നിന്ന് സെഞ്ച്വറി നേടിയ 24 കാരൻ താരം ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി എന്ന നേട്ടവും സ്വന്തമാക്കി. യൂസഫ് പത്താനാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. 2010 ൽ മുംബൈ ഇന്ത്യൻസിനെതിരെ 37 പന്തുകളിൽ നിന്നാണ് തരാം സെഞ്ച്വറി നേടിയത്. പുറത്താകുമ്പോൾ ആര്യ 42 പന്തിൽ നിന്ന് 7 ഫോറുകളും 9 സിക്സറുകളും ഉൾപ്പെടെ 103 റൺസ് നേടിയിരുന്നു.
കളിയുടെ ഒരു ഘട്ടത്തിൽ 100 – 5 എന്ന നിലയിൽ തകർന്ന പഞ്ചാബിനെ പ്രിയാൻഷ് ആര്യയുടെ തകർപ്പൻ മികവാണ് രക്ഷിച്ചത്. ഓപ്പണറായി ക്രീസിൽ എത്തി ഓരോ സഹതാരങ്ങളും മാറി മാറി വരുമ്പോൾ പോലും ആറ്റിട്യൂട് വീടാതെ ഒരേ താളത്തിൽ കളിച്ച ഇന്നിങ്സ് ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമായി മാറിയിരിക്കുന്നു. 150 റൺ പോലും സ്വപ്നം ആയിരുന്ന ടീമിനെ 200 നടത്തിയത് താരത്തിന്റെ ഈ മിന്നൽ ആക്രമണമാണ്. മുൻ ഇന്ത്യൻ ഓപ്പണർ നവ്‌ജ്യോത് സിംഗ് സിദ്ധു പ്രിയാൻഷിനെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്തു.
“ഞാൻ 30-35 വർഷം ക്രിക്കറ്റ് കളിക്കളത്തിൽ ചെലവഴിച്ചു, ഇപ്പോൾ ഞാൻ ഒരു കമന്റേറ്ററായി പ്രവർത്തിക്കുന്നു, സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ചെറുപ്പകാലത്ത് ഇത്ര മികച്ച ഒരു ഇന്നിംഗ്സ് ഞാൻ കണ്ടിരുന്നില്ല. പ്രിയയാൻഷ് ആര്യ കളിച്ച ഇന്നിംഗ്സ് കണ്ടപ്പോൾ പഴയ വൈബ് തോന്നുന്നു. ആര്യ പക്വതയുള്ള ഒരു ഇന്നിംഗ്സ് കളിച്ചു, പക്ഷേ വിക്കറ്റ് അവസാനം അവൻ വലിച്ചെറിഞ്ഞത് മാത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല.”
“യുവത്വത്തിന്റെ ഊർജ്ജമുള്ള ഒരു യുവ കളിക്കാരൻ ആയ അവൻ എല്ലാവരെയും ആകർഷിച്ചു. അദ്ദേഹം ഇന്ത്യയ്ക്കായി കളിക്കുമെന്ന് എനിക്ക് എഴുതി നൽകാൻ കഴിയും. ശ്രേയസ് അയ്യർ നേരത്തെ പുറത്തായിട്ടും ആര്യ നിർത്തിയില്ല, ഷോട്ടുകൾ അടിച്ചുകൊണ്ടിരുന്നു,” സിദ്ധു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.