ഇന്ത്യയുടെ അടുത്ത പരിശീലകന്‍ ആരെന്നതില്‍ വ്യക്തമായ സൂചന പുറത്ത്, ഈഡന്‍ ഗാര്‍ഡനില്‍ വിടവാങ്ങല്‍ വീഡിയോ ചിത്രീകരിച്ചു!

ഗൗതം ഗംഭീറിനെ ഇന്ത്യയുടെ അടുത്ത മുഖ്യ പരിശീലകനായി നിയമിക്കുന്നത് സ്ഥിരീകരിച്ചതായി വിവരം. കാരണം അദ്ദേഹം അടുത്തിടെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഷൂട്ടിംഗില്‍ പങ്കെടുത്ത് സിറ്റി ഓഫ് ജോയിയില്‍ തന്റെ ആരാധകരോട് വിടപറയാന്‍ പോയതായി റിപ്പോര്‍ട്ടുണ്ട്. ഐപിഎലില്‍ കെകെആറിന്‍റെ മെന്‍ററായിരുന്നു ഗംഭീര്‍.

ഗംഭീറിന്റെ നിയമനം സംബന്ധിച്ച് ബിസിസിഐയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ലെങ്കിലും, മുന്‍ ഓപ്പണറുടെ സമീപകാല പ്രവര്‍ത്തനം ഇന്ത്യന്‍ ക്രിക്കറ്റിലെ തന്റെ അടുത്ത ലക്ഷ്യസ്ഥാനം സ്ഥിരീകരിച്ചു. ടൈംസ് നൗവിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു ‘വിടവാങ്ങല്‍ ഷൂട്ടില്‍’ പങ്കെടുക്കാന്‍ ഗംഭീര്‍ ജൂലൈ 5 വെള്ളിയാഴ്ച ഈഡന്‍ ഗാര്‍ഡന്‍സില്‍ എത്തിയിരുന്നുവെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ (സിഎബി) ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

‘ഇത് ഒരു ചെറിയ കാര്യമായിരുന്നു. പക്ഷേ ഗംഭീര്‍ തന്റെ ആരാധകരോട് ഒരു സന്ദേശത്തോടെ വിടപറയാന്‍ ആഗ്രഹിച്ചു. അതിനാലാണ് അവര്‍ ഈഡനില്‍ ഒരു വീഡിയോ ചിത്രീകരിച്ചത്,’ പേര് വെളിപ്പെടുത്താന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദ്രാവിഡിന്റെ പിന്‍ഗാമിയാകാന്‍ പരിഗണിക്കുന്നവരില്‍ ഗംഭീറാണ് മുന്നില്‍. ഡബ്ല്യുവി രാമനാണ് മത്സരത്തില്‍ രണ്ടാമത്. ടി20 ലോകകപ്പ് 2024 വിജയത്തോടെ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിച്ചതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നിലവില്‍ മുഖ്യ പരിശീലകനില്ല.

Read more