ഹൃദയത്തില്‍ നിന്നൊരു ക്ലിക്ക്; ഇതാണ് ക്രിക്കറ്റ് സ്പിരിറ്റെന്ന് ആരാധകര്‍

വാംഗഡെ സ്റ്റേഡിയത്തില്‍ ചരിത്രമെഴുതിയ ഇന്ത്യന്‍ വനിതകളുടെ വിജയം ക്ലിക്ക് ചെയ്ത് ഓസീസ് ക്യാപ്റ്റന്‍. അലീസ ഹീലിയാണ് ചരിത്ര മുഹൂര്‍ത്തം ക്യാമറയില്‍ പകര്‍ത്തിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതോടകം ചിത്രം വൈറലായി കഴിഞ്ഞു. ഇന്ത്യ ഓസീസിനെതിരെ ആദ്യമായാണ് ടെസ്റ്റ് ക്രിക്കറ്റില്‍ വിജയം കൈവരിക്കുന്നത്.

എട്ട് വിക്കറ്റുകള്‍ക്കാണ് ഇന്ത്യയുടെ ഉരുക്ക് വനിതകള്‍ കങ്കാരുപടയെ കീഴടക്കിയത്. ഇതാണ് യഥാര്‍ത്ഥ ക്രിക്കറ്റ് സ്പിരിറ്റെന്നും മനം കുളിര്‍പ്പിക്കുന്ന ദൃശ്യങ്ങളെന്നുമാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ച് കുറിക്കുന്നത്. മത്സരത്തിന് ശേഷം സമ്മാനദാനത്തിന് ഇറങ്ങുമ്പോഴാണ് താരം ക്യാമറയുമായെത്തിയത്. ഇന്ത്യയുടെ ലോകകപ്പ് നേടിയ വാംഗഡെ സ്റ്റേഡിയത്തില്‍ കങ്കാരുപടയെ കീഴടക്കി ആദ്യ ടെസ്റ്റ് ക്രിക്കറ്റ് വിജയം നേടിയെന്നതാണ് ആരാധകരെ ഏറെ ത്രസിപ്പിക്കുന്നത്.

എട്ട് വിക്കറ്റുകള്‍ക്കാണ് ഇന്ത്യയുടെ ഉരുക്ക് വനിതകള്‍ കങ്കാരുപടയെ കീഴടക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 75 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന്‍ ടീമിനായി സ്മൃതി മന്ഥാന 38 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്‌സില്‍ 219 റണ്‍സിന് കളംവിടേണ്ടി വന്ന ഓസീസിനെതിരെ ഇന്ത്യ 406 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന