വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യിലും പരാജയപ്പെട്ടതിന് പിന്നാലെ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും യുസ്വേന്ദ്ര ചാഹലിന് നാലോവറും പന്തെറിയാന്‍ അവസരം നല്‍കാതിരുന്നതിനെയാണ് ജാഫര്‍ വിമര്‍ശിച്ചത്.
ഹാര്‍ദ്ദിക്കിന്റേത് തികച്ചും അപ്രതീക്ഷിതമായ തീരുമാനമാണ്. എന്തുകൊണ്ടാണ് ചാഹലിന് നാലാം ഓവര്‍ എറിയാന്‍ അവസരം ലഭിക്കാതിരുന്നത്. ആ സമയത്ത് അക്ഷര്‍ പട്ടേലിനും ബോളിംഗില്‍ അവസരം നല്‍കിയില്ല.
ആശ്ചര്യപ്പെടുത്തുന്ന തീരുമാനമായിരുന്നു അത്. ചാഹല്‍ 18ാം ഓവര്‍ എറിയുമെന്നാണ് കരുതിയത്. 19ാം ഓവറെങ്കിലും ചാഹലിന് കൊടുക്കണമായിരുന്നു’-ജാഫര്‍ പറഞ്ഞു.
മത്സരത്തില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ ചാഹല്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. 6.33 എന്ന മികച്ച ഇക്കോണമിയിലായിരുന്നു ചാഹലിന്റെ പ്രകടനം.