അവനൊരു തോൽവി! പ്രമുഖനെ പരിഹസിച്ച് ശാസ്ത്രിയുടെ ഒളിയമ്പ്

ഐ‌പി‌എൽ 2023 ലെ ഏറ്റവും വിജയ ശരാശരിയില്ലാത്ത ടീമാണ് ടീമാണ് ഡൽഹി ക്യാപിറ്റൽ‌സ്. ഈ സീസണിൽ 5 മത്സരങ്ങളിലായി ഒരു വിജയം പോലും നേടാൻ ടീമിന് സാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഋഷഭ് പന്തിനെ പോലെ ഒരു സൂപ്പർ താരത്തിന്റെ അഭാവം ഒരു പ്രശ്നം ആണെങ്കിലും അതൊന്നും തങ്ങളെ ബാധിക്കില്ല എന്ന മട്ടിൽ ആയിരുന്നു ടീം ആദ്യം. എന്നാൽ കൈവെച്ചത് എല്ലാം പ്രശ്നമായി പോയി എന്ന മട്ടിലായി ഇതുവരെയുള കാര്യങ്ങൾ. ഒന്നോ രണ്ടോ താരങ്ങൾ ഒഴികെ ആരെയും വിശ്വസിക്കാൻ പറ്റില്ലാത്ത അവസ്ഥയിലാണ് ടീം.

ഐപിഎല്ലിലെ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 23 റണ്‍സ് വിജയം സ്വന്തമാക്കി . ആര്‍സിബി മുന്നോട്ടുവെച്ച 175 വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡിസിയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെതുക്കാനെയായുള്ളു. അര്‍ദ്ധ സെഞ്ച്വറി നേടിയ മനീഷ് പാണ്ഡെയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

മത്സരത്തിനിടെ കമന്ററി ബോക്‌സിലുണ്ടായിരുന്ന ഇന്ത്യൻ മുൻ കോച്ച് രവി ശാസ്ത്രി ഡൽഹിയെ കളിയാക്കുന്നതിൽ പരാജയപ്പെട്ടില്ല “ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് വലിയ പ്രതിസന്ധിയിലാണ്. പ്രത്യേകിച്ച് മറ്റ് ടീമുകൾ മികച്ച രീതിയിൽ കളിക്കുമ്പോൾ ഈ അവസ്ഥയിൽ നിന്നുമൊരു തിരിച്ചുവരവ് ബുദ്ധിമുട്ടാണ് ” ശാസ്ത്രി കമന്ററിയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ സഹ കമന്റേറ്റർ സൈമൺ ഡൂൾ തുടർന്നു, “ആ ഡഗൗട്ടിൽ തോറ്റ് ശീലമില്ലാത്ത ആളുകളുണ്ട്. റിക്കി പോണ്ടിങ്ങാന് അതിലെ പ്രമുഖൻ,

ശാസ്ത്രി തുടർന്നു – “ഡേവിഡ് വാർണറും, പോണ്ടിംഗും എന്നും വിജയത്തിന്റെ പക്ഷത്തായിരുന്നു. തോൽക്കുന്നു എന്നതിനേക്കാൾ ഡൽഹിയെ വിഷമിപ്പിക്കുന്നത് ദയനീയമായി തോൽക്കുന്ന കാര്യം ഒര്തായിരിക്കും,” അതേസമയം ശാസ്ത്രി ഇന്ത്യൻ ക്യാപ്റ്റനും മുൻ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പരാമർശിച്ചു, “ബോർഡിന്റെ മുൻ പ്രസിഡന്റായ സൗരവ് ഗാംഗുലിക്ക് ഇപ്പോൾ പഴയ പ്രസിഡന്റ് സ്ഥാനം തന്നെ മതിയായിരുന്നു എന്ന് തോന്നുന്നുണ്ടാകും.”

ഇന്നലെ ഗാംഗുലി കോഹ്ലി എന്നിവർ തമ്മിൽ പരസ്പരം ഹസ്തദാനം നൽകാതെ പോയത് വലിയ വാർത്ത ആയിരുന്നു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം