രോഹിത് ആരാധകർക്ക് നിരാശയുടെ അപ്ഡേറ്റ്, ഇത് വിരമിക്കൽ സൂചനയോ എന്ന് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ

2025 ജൂണിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് സ്റ്റാർ ക്രിക്കറ്റ് താരം രോഹിത് ശർമ്മ പിന്മാറിയേക്കാം എന്ന് റിപ്പോർട്ടുകൾ. റെഡ്-ബോൾ ക്രിക്കറ്റിലെ മോശം ഫോം ആണ് ഇതിന് കാരണമായി പറയുന്നത്. എന്നിരുന്നാലും, പരമ്പരയ്ക്കായി വിരാട് കോഹ്‌ലി ടീമിനൊപ്പം ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫി വിജയിച്ച ടീമിന്റെ ഭാഗമായ രോഹിതും കോഹ്‌ലിയും നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തിരക്കിലാണ്.

ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കോഹ്‌ലി മികച്ച സെഞ്ച്വറി നേടിയപ്പോൾ ബാക്കി എല്ലാ മത്സരങ്ങളിൽ ഒന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും നല്ല പ്രകടനം ഉണ്ടായില്ല. പരമ്പരയിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് രോഹിത് 6.20 ശരാശരിയിൽ 31 റൺസ് മാത്രമാണ് നേടിയത്. നാലാം ടെസ്റ്റ് മത്സരത്തിന് ശേഷം, സിഡ്‌നി ടെസ്റ്റിൽ നിന്ന് രോഹിത് പിന്മാറുക വരെ ചെയ്തിരുന്നു.

എന്നിരുന്നാലും, രോഹിത് ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിക്കില്ല. ഇന്ത്യ കളിച്ച അവസാന പരമ്പരയിലെ അഞ്ചാം ടെസ്റ്റിനിടെ അദ്ദേഹം തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മറുവശത്ത്, വിരാട് കോഹ്‌ലി അടുത്തിടെ ഒരു പരിപാടിയിൽ ‘തനിക്ക് ഇനി ഒരു ഓസ്‌ട്രേലിയൻ പരമ്പര ഉണ്ടാകില്ലെന്ന്’ പറഞ്ഞിരുന്നു. അതായത്, വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പര കോഹ്‌ലിയുടെ യുകെയിലെ അവസാന റെഡ്-ബോൾ ടൂർണമെന്റ് ആകാം.

നടന്നുകൊണ്ടിരിക്കുന്ന ഐ‌പി‌എൽ സീസണിന് ശേഷം അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകും. പര്യടനം ഏകദേശം 45 ദിവസം നീണ്ടുനിൽക്കും., ജൂൺ 20 മുതൽ ഹെഡിംഗ്ലിയിലാണ് ആദ്യ മത്സരം. മെയ് 25 ന് ഐ‌പി‌എൽ അവസാനിക്കുമെന്നതിനാൽ, രണ്ട് മാസത്തേക്ക് ടി 20 ക്രിക്കറ്റ് കളിച്ചതിന് ശേഷം കളിക്കാർക്ക് വിശ്രമിക്കാനും ടെസ്റ്റ് ഫോർമാറ്റിലേക്ക് മാറാനും മതിയായ ദിവസങ്ങൾ ലഭിക്കും.

Latest Stories

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; എന്‍ഐഎ ആസ്ഥാനത്ത് കനത്ത സുരക്ഷ

IPL 2025: എന്ത് കളി കളിച്ചാലും പുറത്ത്, ഗുജറാത്തില്‍ പോയിപെട്ട് ഈ യുവതാരം, എന്നാലും ഇതുവേണ്ടായിരുന്നു കോച്ചേ, വിമര്‍ശനവുമായി ആരാധകര്‍

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി സര്‍വകലാശാല

ജനറല്‍ ടിക്കറ്റില്‍ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര; ചോദ്യം ചെയ്ത ടിടിഇയ്ക്ക് മര്‍ദ്ദനം; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കൊലപാതക കേസിലെ മുഖ്യ സാക്ഷിക്കൊപ്പം തിയേറ്ററില്‍; മൂന്ന് മണിക്കൂര്‍ സിനിമ കണ്ട് നടന്‍ ദര്‍ശന്‍, വിവാദം

'ഇനി കെഎഫ്‌സി ഉപയോഗിച്ചും പല്ല് തേക്കാം'; ഫ്രൈഡ് ചിക്കൻ ഫ്ലേവറിൽ ടൂത്ത് പേസ്റ്റ് പുറത്തിറക്കി കമ്പനി, വമ്പൻ ഹിറ്റ്

INDIAN CRICKET: ആ ഇതിഹാസ താരങ്ങളായിരുന്നു എന്റെ ചൈല്‍ഡ്ഹുഡ് ഹീറോസ്, കോഹ്ലിക്കും രോഹിതിനുമൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ സംഭവിച്ചത്‌..., വെളിപ്പെടുത്തി രാഹുല്‍ ദ്രാവിഡ്‌

അങ്ങനെ സെൽറ്റോസ് ഹൈബ്രിഡും; ഇന്ത്യയിൽ ഹൈബ്രിഡ് മോഡലുകൾ വിൽക്കാൻ പദ്ധതിയിട്ട് കിയ !

ആർത്തവമുള്ള വിദ്യാർത്ഥിനിയെ പരീക്ഷ എഴുതിച്ചത് ക്ലാസ് മുറിക്ക് പുറത്ത് ഇരുത്തി; പ്രിൻസിപ്പലിന് സസ്പെൻഷൻ

പ്രതിരോധ മേഖലയ്ക്ക് ഊര്‍ജ്ജം നല്‍കാന്‍ 114 റഫേല്‍ മറൈന്‍ യുദ്ധ വിമാനങ്ങള്‍ കൂടി; വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പദ്ധതി