ഫാസ്റ്റ് ബോളിംഗ് ഓൾറൗണ്ടറിനെ ആവശ്യമാണ്, അത് കൊണ്ട് അവൻ വരണം ടീമിൽ; സൂചന നൽകി ഗൗതം ഗംഭീർ

ബംഗ്ലാദേശിനെതിരെ ഉള്ള ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ താരങ്ങൾ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ കപിൽ ദേവിന് ശേഷം ഒരു ഫാസ്റ്റ് ബോളർ ഓൾറൗണ്ടർമാരും ഇത് വരെ ഉണ്ടായിട്ടില്ല. ആ കാര്യത്തിൽ ആശങ്ക പങ്ക് വെച്ച് പരിശീലകനായ ഗൗതം ഗംഭീർ.

നിലവിലെ ഇന്ത്യൻ ടീമിൽ സ്പിൻ ഓൾറൗണ്ടർമാരാണ് കൂടുതൽ ഉള്ളത്. ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, വാഷിംഗ്‌ടൺ സുന്ദർ എന്നിവരാണ് ആ താരങ്ങൾ. എന്നാൽ പണ്ട് സ്പിൻ ഓൾറൗണ്ടർസിനോടൊപ്പം ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടർസിനും പ്രാധാന്യം നൽകിയിരുന്നു. അതിന് ശേഷം ഒരുപാട് നാളുകൾ കഴിഞ്ഞപ്പോൾ ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടർസിന് പ്രാധാന്യം കുറഞ്ഞു. അന്ന് മുതൽ ഇന്ത്യൻ ടീമിൽ സ്പിൻ ഓൾറൗണ്ടർസിനെ ആണ് ആശ്രയിക്കേണ്ടി വരുന്നത്.

ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരികെ കയറാൻ സാധ്യത ഉള്ള താരമാണ് ഹാർദിക്‌ പാണ്ട്യ. താരം ഏകദിന ടി-20 മത്സരങ്ങൾക്ക് വേണ്ടി മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. ഏറ്റവും അനുയോജ്യമായ താരമാണ് ഹാർദിക്‌ പാണ്ട്യ. ബാറ്റിംഗിലും ബോളിങ്ങിലും അദ്ദേഹത്തിന് ടെസ്റ്റ് ഫോർമാറ്റിൽ തിളങ്ങാൻ സാധിക്കും എന്നാണ് ആരാധകർ വിലയിരുത്തുന്നത്. പക്ഷെ ഇത് വരെ താരത്തെ ഫോർമാറ്റിലേക്ക് ഉൾപ്പെടുത്തുന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഹർദിക്കിനെ പരിഗണിക്കുന്ന കാര്യം ഉടൻ തന്നെ നടക്കും എന്ന് ഗംഭീർ സൂചന നൽകി.

Read more

നാളെ നടക്കാൻ പോകുന്ന മത്സരത്തിൽ ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടറുമാർക്ക് അവസരം ലഭിക്കില്ല. പകരം അശ്വിൻ, അക്‌സർ, ജഡേജ എന്നിവരെയാണ് ഉൾപെടുത്തുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ബംഗ്ലാദേശുമായുള്ള മത്സരം ഇന്ത്യയ്ക്ക് നിർണായകമാണ്.