കാലിക്കറ്റ് ഗ്ലോബ്സ്റ്റോഴ്സും ഏരീസ് കൊല്ലം സെയിലേഴ്‌സും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിൽ മുൻ സിഎസ്‌കെ മീഡിയം പേസർ കെഎം ആസിഫ് എറിഞ്ഞ മാരക ഇൻ സ്വിങ്ങർ ആണ് കഥയിലെ താരം. കേരള ക്രിക്കറ്റ് ലീഗിലെ മൂന്നാം മത്സരമായിരുന്നു ഇത്. തൻ്റെ 4 ഓവറിൽ 3/31 എന്ന കണക്കുമായി കെഎം ആസിഫാണ് കൊല്ലത്തിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ബൗളർ.
ഒരിക്കൽ ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി എന്ന് പറയപ്പെട്ടിരുന്ന കെഎം ആസിഫ് വളരെ മികച്ച രീതിയിലാണ് ക്രിക്കറ്റ് കരിയർ ആരംഭിച്ചത്. അദ്ദേഹത്തിൻ്റെ കഴിവ് എംഎസ് ധോണിയും സിഎസ്‌കെയും ശ്രദ്ധിക്കുന്ന ഘട്ടത്തിൽ എത്തി. 2018-ൽ അദ്ദേഹത്തെ അവർ സ്വന്തമാക്കി. പക്ഷേ പ്രതിഭാധനനായ ബൗളർക്ക് തന്റെ പ്രതിഭയോട് നീതി പുലർത്താനായില്ല.
6 റൺസെടുത്ത കോഴിക്കോട് ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിനെ പുറത്താക്കാൻ കെഎം ആസിഫ് ഇതുവരെയുള്ള ടൂർണമെന്റിലെ ഏറ്റവും മികച്ച പന്തെറിയുന്നു. മൂന്നാം ഓവറിലെ രണ്ടാം പന്തിൽ കെഎം ആസിഫ് ഇൻസ്‌വിങ്ങർ എറിഞ്ഞ് രോഹനെ പുറത്താക്കിയപ്പോൾ കാണികൾ ഒന്നടങ്കം കൈയടിക്കുക ആയിരുന്നു. എതിർ ബാറ്റർ പോലും കൈയടിക്കുന്ന പന്താണ് എറിഞ്ഞത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾക്കായി താരം കളിച്ചിട്ടുണ്ട്. ഇതുവരെ 7 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്