ഏഷ്യാ കപ്പില്‍ ഇന്ന് ജീവന്മരണ പോരാട്ടം, മഴ കളിയെടുത്താല്‍ ഫൈനലിലേക്ക് ഇവര്‍

2023 ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ തങ്ങളുടെ അവസാന മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ന് ശ്രീലങ്കയെ നേരിടും. പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരെ സൂപ്പര്‍ ഫോറില്‍ തോല്‍പ്പിച്ച് ഇന്ത്യ ഇതിനകം തന്നെ ഫൈനലില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവരാകും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. അതിനാല്‍ ഇന്ന് ജീവമരണ പോരാട്ടത്തിനാവും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക.

മത്സരം നടക്കുന്ന കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ഇടിമിന്നലോടു കൂടി ഇടയ്ക്കിടെ മഴ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചനം. പകല്‍ മഴ പെയ്യാനുള്ള സാധ്യത 93 ശതമാനമാണ്. വൈകിട്ട് ഇത് 48 ശതമാനമായി കുറയും. ഈ മത്സരത്തിനു റിസര്‍വ് ദിവസമില്ല. മഴ കാരണം കളി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നാല്‍ ഇരുടീമും പോയിന്റ് പങ്കുവയ്ക്കു.

അങ്ങനെ സംഭവിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ ശ്രീലങ്ക ഫൈനലിലേക്കു കടക്കും. പാകിസ്ഥാനും ശ്രീലങ്കയ്ക്കും നിലവില്‍ രണ്ടു പോയിന്റ് വീതമാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ലങ്കയുടെ നെറ്റ് റണ്‍റേറ്റ് -0.200 ഉം മൂന്നാമതുള്ള പാകിസ്ഥാന്റേത് -1.892 ഉം ആണ്.

ഇന്ത്യയോട് 228 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയതാണ് പാക്കിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് ഇത്രയേറെ കുറയാന്‍ കാരണമായത്. സെപ്റ്റംബര്‍ 17ന് കൊളംബോയിലെ ഈ സ്റ്റേഡിയത്തില്‍ തന്നെയാണ് ഫൈനല്‍ പോരാട്ടം.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ