ഒരുപാട് പരീക്ഷണങ്ങൾ നല്ലതിനല്ല, ഇന്ത്യ കാണിച്ചത് മണ്ടത്തരം; വിമർശനവുമായി പാകിസ്ഥാൻ മുൻ താരം

ബാറ്റിലും പന്തിലും മികച്ച പ്രകടനത്തിന് ശേഷം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 2-1 ന് ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വന്തമാക്കി. ഭുവനേശ്വർ കുമാർ, സൂര്യകുമാർ യാദവ് തുടങ്ങിയ കളിക്കാർ ശരിക്കും വേറിട്ടു നിന്നു. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീമും 2022 ടി20 ലോകകപ്പിന് മുന്നോടിയായുള്ള പരീക്ഷണങ്ങൾ തുടർന്നു.

ഋഷഭ് പന്തിനെ ഓപ്പണറായി ഉപയോഗിക്കുകയോ ഇലവനിൽ മൂന്ന് നാല് മാറ്റങ്ങൾ വരുത്തുകയോ ആ അഭ്യാസത്തിന്റെ ഭാഗമായിരുന്നു. 2013 ന് ശേഷം ഐസിസി ട്രോഫികളൊന്നും നേടാത്ത വരൾച്ച അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതിനാൽ, ടി20 ലോകകപ്പിന് അനുയോജ്യമായ കോമ്പിനേഷൻ കണ്ടെത്താൻ ടീം ഇപ്പോഴും ശ്രമിക്കുകയാണ്.

എന്നിരുന്നാലും, വളരെയധികം പരീക്ഷണങ്ങൾ നടത്തിയ ഇന്ത്യൻ ടീമിന്റെ രീതി മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫിനെ ഒട്ടും ആകർഷിച്ചില്ല.

“നിങ്ങൾ ഋഷഭ് പന്തിനെ ടോപ്പ് ഓർഡറിൽ കളിക്കുന്നു, പക്ഷേ അവൻ അപകടകാരിയായ കളിക്കാരനാണ്. പവർപ്ലേയിൽ ആർക്കും കളിക്കാം. ആദ്യ പത്തിൽ ഒമ്പത് ബാറ്റർമാരും ഓപ്പണർമാരാണ്. മാച്ച് ഹോതാ ഹേ നീച്ചേ സെ (ഗെയിം ലോവർ മിഡിൽ ഓർഡറിലാണ് നടക്കുന്നത്. ശ്രേയസ് അയ്യർ ലോവർ ഓർഡറിൽ 28 റൺസ് എടുക്കുകയാണെങ്കിൽ, മുകളിൽ പോയി 30 റൺസ് നേടുന്നതിനേക്കാൾ വളരെ മികച്ചതാണ് അത്,” ക്യാച്ച് ബിഹൈൻഡ് എന്ന യൂട്യൂബ് ചാനലിലെ ചർച്ചയിൽ ലത്തീഫ് പറഞ്ഞു.

“ഇന്ത്യയുടെ തന്ത്രപരമായ മാറ്റങ്ങൾ വളരെ കൂടുതലാണെന്ന് എനിക്ക് തോന്നി. അവർ കടന്നുപോകുന്ന ഫോം നോക്കുമ്പോൾ അവർ 3-0ന് ജയിക്കണമായിരുന്നു. ഒരു പരമ്പരയിൽ നിങ്ങൾക്ക് അത്തരം ഹോൾഡ് ലഭിക്കുമ്പോൾ, നിങ്ങൾ അത് ഒരിക്കലും വിട്ടുകളയരുത്. ആ കാര്യത്തിലൊക്കെ ഓസ്‌ട്രേലിയയെ കണ്ടുപഠിക്കണം.”

പ്ലെയിംഗ് ഇലവൻ കോമ്പിനേഷനിൽ ഇന്ത്യയുടെ നിരന്തരമായ മാറ്റങ്ങളെക്കുറിച്ചുള്ള വ്യത്യസ്തമായ ചോദ്യത്തിന് മറുപടിയായി ലത്തീഫ് പറഞ്ഞു: “അപ്‌നി ടീം ഖരാബ് കർ രഹേ ഹായ്( നിങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു). നിങ്ങൾ രോഹിത് ശർമ്മയ്‌ക്കോ കെഎൽ രാഹുലിനോ മുകളിൽ ഒരു കളിക്കാരനെ സ്ഥാപിക്കുന്നത് സംഭവിക്കേണ്ട കാര്യമല്ല. ടീമിൽ ആരും ഉത്തരവാദിത്വം ഏറ്റെടുത്തില്ലെങ്കിൽ രോഹിതും കോഹ്‌ലിയും കൂടുതൽ പഴി കേൾക്കണം.”

എന്തായാലും ഇന്ത്യ പരമ്പര തൂത്തുവാരാനുള്ള വസരം നശിപ്പിച്ചെന്ന് പറയുന്നവരും ഉണ്ട്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍