മരണ ശയ്യയില്‍ കിടന്ന ഏകദിന ക്രിക്കറ്റിന്റെ സിരകളില്‍ ശ്വേതരക്താണുക്കള്‍ കുത്തിവെച്ച് ജീവന്‍ നല്‍കിയ ഒരു മത്സരം!

ഓര്‍മ്മകളില്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്ന രണ്ട് ന്യൂസ്ലാന്റുകാരുണ്ട്. പ്രാതാപത്തിന്റെ എവറസ്റ്റ് കൊടുമുടിയേറി നിന്ന ഓസ്‌ട്രേലിയന്‍ ആധിപത്യത്തെ, സെഡന്‍ പാര്‍ക്കിന്റെ ലോങ്ങ് ഓണിനും, ലോങ്ങ് ഓഫിനും, മിഡ് വിക്കറ്റിനും മീതെയുള്ള കറുത്ത ആകാശത്തിന് കുറുകെ തുടരെ തുടരെ പടുകൂറ്റന്‍ സിക്‌സറുകള്‍ക്ക് പറത്തികൊണ്ട്, 116/5 എന്ന അവസ്ഥയില്‍ നിന്നും, സ്വപ്നങ്ങള്‍ക്ക് പോലും സ്പര്‍ശിക്കാനാവാത്ത അകലത്തിലുണ്ടായിരുന്ന 346 എന്ന വലിയ വിജയലക്ഷ്യത്തിലേക്കു ചെയ്സ് ചെയുന്ന ക്രയ്ഗ് മക്മില്ലനായിരുന്നു അതില്‍ ഒന്നാമന്‍. വിജയവഴിയില്‍ മക്മില്ലന്‍ വീണുപോയിട്ടും, ദൃഢനിശ്ചയത്തോടെ ന്യൂസ്ലാന്റിനെ വിജയത്തിലെത്തിക്കുന്നൊരു ബ്രണ്ടന്‍ മക്കല്ലമായിരുന്നു അതില്‍ രണ്ടാമന്‍.

കാണ്‍പൂരില്‍ പന്ത് കുത്തിതിരിയുന്ന പിച്ചില്‍ അശ്വിന്റെയും , ജഡേജയുടെയും , അക്‌സറിന്റെയും 91 പന്തുക്കളെ അതിജീവിച്ചു മത്സരം രക്ഷിച്ചെടുക്കുന്ന രാഹുല്‍ ദ്രാവിഡിയന്‍ ഭാവം ഉപേക്ഷിച്ച്, ബൗളര്‍മാരെ ബൗണ്ടറിയിലേക്ക് തുടരെ പായിക്കുന്ന സച്ചിനിലേക്ക് ഭാവമാറ്റം നടത്തുന്നൊരു രചിനും, 2019 ലോക കപ്പില്‍ എവിടെയാണോ നിര്‍ത്തിയത്, അവിടെ നിന്നും പുനരാരംഭിക്കുന്നൊരു നീഷവും ചേര്‍ന്ന്, ധരംശാലയില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 389 എന്ന റണ്‍മല കൂസലൊന്നുമില്ലാതെ ചെയ്സ് ചെയ്യുന്നത് കണ്ടപ്പോള്‍, മഗ്മില്ലനും, മക്കല്ലവും ചേര്‍ന്ന് പൊരുതിയ പതിനാറുവര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഹാമില്‍ട്ടനിലെ ആ രാത്രിയുടെ സുഖമുള്ള ഓര്‍മ്മകള്‍ എന്നിലുണര്‍ന്നിരുന്നു.

വിജയത്തിനടുത്ത് നീഷം പൊരുതി വീണപ്പോഴും, എന്നിലെ ക്രിക്കറ്റ് പ്രേമിയുടെ മനസ് നിറഞ്ഞിരുന്നു. മരണ ശയ്യയില്‍ കിടന്ന ODI ക്രിക്കറ്റിന്റെ സിരകളില്‍ ശ്വേതരക്താണുക്കള്‍ കുത്തിവെച്ച് ജീവന്‍ നല്‍കിയ ഒരു മത്സരമാണ് കഴിഞ്ഞത്.

ഹെഡ്ഡിന്റെ തിരിച്ചുവരവും, ബാക്ക് എന്‍ഡില്‍ വിസ്‌ഫോടനങ്ങള്‍ സൃഷ്ടിക്കുന്ന മാക്‌സവെല്ലിന്റെ ഫോമും, മദ്ധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി കളി പിടിച്ചെടുക്കുന്ന സാമ്പയും ചേരുമ്പോള്‍ ഓസ്‌ട്രേലിയ കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. ഷാഹിന്‍ ഷാ അഫ്രീഡിയെപോലെ തന്റെ ഡെഡ്‌ലി ഇന്‍സ്വിങ്ങര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനും കൈമോശം വന്നുവെന്ന് തോന്നുന്നു. അവസാന ഓവറുകളിലെ പാറ്റ് കമ്മിന്‍സിന്റെ പെര്‍ഫെക്ട് ഫീല്‍ഡ് പ്ലേസ്‌മെന്റുകള്‍ ഓസ്‌ട്രേലിയന്‍ വിജയത്തില്‍ നിര്‍ണ്ണായകമായി. ബാബര്‍ അസമിന് വേണേല്‍ കണ്ടു പഠിക്കാം.

ലോകകപ്പ് കൂടുതല്‍ ആവേശത്തിലേക്ക് വഴിമാറുകയാണ്. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസ്ലാന്റിനുമൊപ്പം, ഇംഗ്‌ളീഷ് ബ്രാന്‍ഡ് ഓഫ് ക്രിക്കറ്റ് കളിക്കുന്ന സൗത്ത് ആഫ്രിക്കയും അവസാന നാലില്‍ എത്തുമെന്ന് കരുതുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

വരുണ്‍ ധവാന് വേണ്ടി അല്ലു അര്‍ജുനെ തഴയുന്നു! നോര്‍ത്ത് ഇന്ത്യയില്‍ പോര്; 'പുഷ്പ 2' തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കും

പുറത്തായതിന്റെ കലിപ്പ് സ്റ്റമ്പിനോട്; ക്ലാസന്റെ 'ചെവിയ്ക്ക് പിടിച്ച്' ഐസിസി, കടുത്ത നടപടി

ഈ വർഷം കോളിവുഡ് തൂക്കിയ സിനിമകൾ...

BGT 2024: "കോഹ്ലി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറഞ്ഞു തരാം"; സഞ്ജയ് ബംഗാറിന്റെ വാക്കുകൾ ഇങ്ങനെ

BGT 2024-25: 'ഇത് ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തി, അംഗീകരിക്കാനാവില്ല'; അനിഷ്ടം പരസ്യമാക്കി ഓസീസ് ടീമിനെതിരെ മുന്‍ നായകന്‍

ഹരിതട്രിബ്യൂണലിന്റെ അടിയേറ്റു; തമിഴ്നാട്ടില്‍ തള്ളിയ ആര്‍സിസി, ക്രെഡന്‍സ് ആശുപത്രി, കോവളം ലീല ഹോട്ടലിന്റെയും മാലിന്യം കേരളം തന്നെ നീക്കം; രണ്ടു പേര്‍ പൊലീസ് പിടിയില്‍

'പട്ടി' പരാമർശം; കൃഷ്ണദാസിന് സിപിഐഎമ്മിൻ്റെ രൂക്ഷവിമർശനം, മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് കുറ്റപ്പെടുത്തൽ

എന്റെ ബാറ്റിംഗ് മികവിന് കരുത്തായത് അദ്ദേഹം നല്‍കിയ ആത്മവിശ്വാസവും ഉറപ്പും: സൂപ്പര്‍ പരിശീലകന് നന്ദി പറഞ്ഞ് സഞ്ജു

സഹീറെ ദേ നീ, മുൻസഹതാരത്തിന് വൈറൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ; വീഡിയോ വൈറൽ

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം; പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ