IND VS BAN: വിമർശകരെ അടിക്കാനുള്ള വടി തരാനുള്ള കൃത്യമായ അവസരം, ഒരേ സമയം സഞ്ജുവിന് വരവും കെണിയും ഒരുക്കി ബിസിസിഐ; ഇത്തവണ കാര്യങ്ങൾ ഇങ്ങനെ

സഞ്ജു സാംസൺ എന്ന മലയാളി താരത്തിന്റെ പേര് എപ്പോഴും ഇന്ത്യൻ ക്രിക്കറ്റിന്റെ ഹോട്ട് ടോപ്പിക്കുകളിൽ ഒന്നാണ്. താരത്തെ ടീമിൽ എടുത്താലും, എടുത്തില്ലെങ്കിലും എല്ലാം വാർത്തയാണ്. ഒരു മലയാളി ആണെന്നത് കൊണ്ട് മാത്രം താരത്തെ ടീമിൽ നിന്ന് ഒഴിവാകുന്നു എന്ന് പറയുന്നവർ ഉണ്ട്. എന്നാൽ പ്രകടനം മോശമായതുകൊണ്ടാണ് സഞ്ജുവിനെ ഒഴിവാക്കുന്നത് എന്നാണ് ഒരു വിഭാഗം ആളുകളുടെ അഭിപ്രായം.

സമീപകാലത്ത് ഇത്രയധികം ക്രിക്കറ്റ് ലോകത്ത് ചർച്ചയായ മറ്റൊരു പേര് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയാം. അയാളുടെ ഭാഗത്ത് നിന്ന് നല്ല പ്രകടനം ഉണ്ടായാലോ, മോശം പ്രകടനം ഉണ്ടായാലും എല്ലാം ആ വാർത്ത വലിയ രീതിയിൽ തന്നെ ചർച്ചയാകും. ഒരു മലയാളി ആയതിന്റേത് ആയ ഗുണവും ദോഷവും എല്ലാം സഞ്ജു സാംസണ് ഈ കാലഘത്തിൽ അനുഭവിച്ചിട്ടുണ്ട് എന്ന് പറയാം.

എന്തായാലും ദുലീപ് ട്രോഫിയിൽ നടത്തിയ മികച്ച പ്രകടനത്തിന് ശേഷം സഞ്ജുവിന് ഇപ്പോൾ നല്ല കാലമാണ് വന്നിരിക്കുന്നത് എന്ന് പറയാം. ബംഗ്ലാദേശിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിന് ഇടം കിട്ടിയിട്ടുണ്ട്. ഋതുരാജ് ഗെയ്ക്‌വാദ്, ഗിൽ, ജയ്‌സ്വാൾ തുടങ്ങി പല പ്രമുഖ താരങ്ങളും ഇല്ലാതെ ഇന്ത്യ ഇറങ്ങുമ്പോൾ സഞ്ജു പ്രധാന താരം ആയി മാറും. ഓപ്പണർ റോളിൽ അഭിഷേക് ശർമ്മക്കൊപ്പം ആകും സഞ്ജു ഇറങ്ങുക. ഓപ്പണിങിൽ ഫ്‌ളോപ്പായാൽ അതു സഞ്ജുവിന്റെ കരിയറിനു വലിയ ക്ഷീണമായി മാറുകയും ചെയ്യും. ഈ റോളിൽ തിളങ്ങിയില്ലെങ്കിൽ അദ്ദേഹത്തിനു ദേശീയ ടീമിൽ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല അതു ഇഷാന്റെ മടങ്ങിവരവിനു സഹായിക്കുകയും ചെയ്യും. അതിനാൽ സഞ്ജുവിനെ സംബന്ധിച്ച് ശരിക്കുമൊരു അഗ്നിപരീക്ഷ തന്നെയായിരിക്കും ടി20 പരമ്പരയിലെ ഓപ്പണിങ് റോൾ.

ഓപ്പണിങ് റോളിനെക്കാൾ ഉപരി അവസരം കിട്ടുമ്പോൾ എല്ലാം മൂന്നാം നമ്പറിൽ മികവ് കാണിച്ചിട്ടുള്ള സാഞ്‌ എന്തായാലും കിട്ടിയ അവസരം ഉപയോഗിച്ച പറ്റു…

Read more