വീണ്ടും സംപൂജ്യനായി മടങ്ങി എയറിലായ സഞ്ജുവിന് മത്സരശേഷം പോസിറ്റീവ് സിഗ്നൽ, നൽകിയിരിക്കുന്നത് ഗൗതം ഗംഭീർ ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര സഞ്ജു സാംസണിന് ഏറ്റവും മോശം അനുഭവങ്ങളിൽ ഒന്നായിട്ടാണ് പര്യവസാനിച്ചത്. ആദ്യ മത്സരത്തിൽ ബെഞ്ചിലായ ശേഷം, രണ്ടാം മത്സരത്തിൽ ശുഭ്മാൻ ഗില്ലിന് പകരക്കാരനായി ഇറങ്ങിയ താരം ഗോൾഡൻ ഡക്കായി പുറത്തായി. എന്നിരുന്നാലും, സന്ദർശകർ മത്സരത്തിൽ 7 വിക്കറ്റിന് വിജയിച്ചതിനാൽ അത് മെൻ ഇൻ ബ്ലൂവിനെ ബാധിച്ചില്ല.

മൂന്നാമത്തെയും അവസാനത്തെയും ഗെയിമിൽ ഗൗതം ഗംഭീറും സൂര്യകുമാർ യാദവും ഒരു അവസരം കൂടി സഞ്ജുവിന് നൽകി. എന്നിട്ടും, നാല് പന്തുകൾ നേരിട്ടതിന് ശേഷം ബോളർമാരെ ബുദ്ധിമുട്ടിക്കാതെ വിക്കറ്റ് കീപ്പർ ബാറ്റർ മടങ്ങി. ഇത്തവണ ഗോൾഡൻ ഡക്ക് ആയില്ല എന്ന് മാത്രം. എന്നാൽ മത്സരം ആവേശകരമായ സൂപ്പർ ഓവറിന് ഒടുവിൽ ഇന്ത്യ ജയിച്ച് കയറിയപ്പോൾ അവിടെ താരത്തിന്റെ ഇന്നിംഗ്സ് ഏറെ ചോദ്യം ചെയ്യപ്പെട്ടു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഉയർത്തിയ ഇന്ത്യ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കക്ക് ആറ് വിക്കറ്റ് ശേഷിക്കെ അവസാന രണ്ടോവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 9 റൺസ് മാത്രമായിരുന്നു. അവിടെ ഏവരെയും ഞെട്ടിച്ചുകൊണ്ട് അവസാന രണ്ട് ഓവർ എറിഞ്ഞ റിങ്കു സിങ്ങും സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യക്ക് വേണ്ടി അവിശ്വാസമായ് ചിലത് ചെയ്തു. അതിമനോഹമരമായി അതിനേക്കാൾ ഉപരി തന്ത്രപരമായി പന്തെറിഞ്ഞ ഇരുവരും ചേർന്ന് ഇന്ത്യൻ പ്രതീക്ഷകൾക്ക് ജീവൻ നൽകുകയും മത്സരം സമനിലയിൽ അവസാനിപ്പിക്കുകയും ചെയ്തു.

സൂപ്പർ ഓവറിൽ വാഷിംഗ്ടൺ സുന്ദർ എറിഞ്ഞ സൂപ്പർ ഓവറിൽ രണ്ട് റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റും ലങ്കക്ക് നഷ്ടമായി. ഇന്ത്യക്ക് മൂന്ന് റൺസ് വിജയലക്ഷ്യം. തീക്ഷണയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി സൂര്യകുമാർ വിജയം അടിച്ചെടുത്തു. ഇന്ത്യയുടെ ഉജ്ജ്വല വിജയത്തിന് ശേഷം, കോച്ചിംഗ് സ്റ്റാഫിനെയും കളിക്കാരെയും പുഞ്ചിരിച്ചും കെട്ടിപ്പിടിച്ചും ഗംഭീർ തൻ്റെ സന്തോഷം പ്രകടിപ്പിച്ചു.

കളിയിൽ മോശം പ്രകടനം നടത്തിയ സഞ്ജു സാംസണെയും അദ്ദേഹം കെട്ടിപ്പിടിച്ചു. ഇത് ശരിക്കും സഞ്ജുവിനെ സംബന്ധിച്ച് ഒരു പോസിറ്റീവ് സിഗ്നൽ തന്നെയാണ്. അവസാന മത്സരത്തിൽ അക്കൗണ്ട് തുറക്കാനാകാതെ വന്ന സാംസണിൻ്റെ തുടർച്ചയായ രണ്ടാം ഡക്കായിരുന്നു ഇത്. ധീരവും ആക്രമണാത്മകവുമായ സ്വഭാവത്തിന് പൊതുവെ പേരുകേട്ട ഗംഭീറിൻ്റെ ആംഗ്യം കളിക്കാരുമായുള്ള തൻ്റെ മനോഹരമായ ബന്ധം പ്രകടമാക്കി.

മൂന്നാം ടി20യിലെ തകർപ്പൻ വിജയത്തോടെ, ആതിഥേയരെ ക്ലീൻ സ്വീപ്പുചെയ്‌ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. അടുത്തതായി, ഓഗസ്റ്റ് 2 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യ ലങ്കൻസിനെ നേരിടും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ