തോല്‍ക്കാതിരിക്കാന്‍ മാത്രം പാകിസ്ഥാന്‍ ശ്രമിച്ചൊരു പരമ്പര, സേഫ് സോണില്‍ മാത്രം കളിക്കാന്‍ നിര്‍മ്മിച്ച ബാറ്റിംഗ് സ്വര്‍ഗങ്ങള്‍

റെജി സെബാസ്റ്റ്യന്‍

കഴിഞ്ഞ ടെസ്റ്റില്‍ പാകിസ്താനെ ബാബര്‍ അസമും റിസ്വാനും ചേര്‍ന്ന് കറാച്ചിയില്‍ ഓസ്‌ട്രേലിയയുടെ വലിയ ടാര്‍ഗടറ്റിനടുത്ത് 443 /7 എന്നെത്തിച്ചപ്പോള്‍ ചില ക്രിക്കറ്റ് ലെജന്‍ഡ്‌സ് അതിനെ എപിക് എന്ന് വിലയുയര്‍ത്തിയിരുന്നു. അതേ, ചേസിങ്ങിലെ ആ ലോക റെക്കോര്‍ഡ് ഇത്തിരി സമയം കൂടി കിട്ടിയിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ നേടുമായിരുന്നു എന്നല്ലേ അവര്‍ ഉദ്ദേശിച്ചത്. പക്ഷെ അതിലെ ചില പൊരുത്തക്കേടുകള്‍ ഒന്ന് ചിന്തിച്ചു നോക്കൂ.

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ രാജ്യത്ത് ഒരു ടെസ്റ്റ് പരമ്പര കളിക്കാന്‍ വന്ന ഓസ്‌ട്രേലിയക്കെതിരെ പാക്ക് ബോര്‍ഡ് തയ്യാറാക്കിയ ഈ പിച്ചുകള്‍ വിമര്ശിക്കപ്പെടേണ്ടത് തന്നെയല്ലേ. എല്ലാം തികഞ്ഞ ആ ബാറ്റിംഗ് സ്വര്‍ഗത്തില്‍ നടന്ന ആ ചേസിങ് എങ്ങനെ ഒരു ക്ലാസ്സിക് ആവും. എല്ലാം സേഫ് സോണില്‍ മാത്രം കളിക്കാന്‍ നിര്‍മ്മിച്ച ബാറ്റിംഗ് സ്വര്‍ഗങ്ങള്‍. അപ്പോഴാണ് കഴിഞ്ഞ ഇന്ത്യയുടെ ആ കഴിഞ്ഞ ഓസ്സിസ് പരമ്പര ഓര്‍മ്മയില്‍ വരുന്നത്.

ഒന്നാം ടെസ്റ്റില്‍ തോറ്റമ്പിയ ശേഷം മെല്‍ബണില്‍ പരിചയ സമ്പത്ത് കുറഞ്ഞ ടീമിനെ വച്ചൊരു വിജയം. പിന്നീട് എല്ലാവരും വന്നു സലാം പറഞ്ഞു പോകുന്ന ഗബ്ബയില്‍ 329/7 എന്ന ചേസിങ്. അതേ അവിടെ എല്ലാം ദുര്‍ഘടം നിറഞ്ഞത് തന്നെയായിരുന്നു. അതേ അവിടെ രഹാനെയും കൂട്ടരും കാണിച്ച ഹീറോയിസമൊന്നും തങ്ങളുടെ നാട്ടില്‍ അനുകൂല സാഹചര്യങ്ങളില്‍ ബാബറും കൂട്ടരും കാണിച്ചിട്ടില്ല. പക്ഷെ ഇവിടെ കമ്മിന്‍സ് എന്ന ക്യാപ്റ്റന് കയ്യടിക്കാന്‍ തോന്നുന്നു.

നാല് സെഷനില്‍ എത്തിപ്പിടിക്കാന്‍ കഴിയുന്നൊരു സ്‌കോര്‍ നീട്ടി അയാള്‍ എതിരാളിയെ വീഴ്ത്തി. ഈ സ്‌കോര്‍ ടാര്‍ഗറ്റ് കൊടുത്തപ്പോള്‍ പലരും അയാളുടെ മണ്ടത്തരം മാത്രമാണ് കണ്ടത്. അതേ, തോല്‍ക്കാതിരിക്കാന്‍ മാത്രം പാക്കിസ്താന്‍ ശ്രമിച്ചൊരു പരമ്പര ഓസ്‌ട്രേലിയ ജയിച്ചിരിക്കുന്നു..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍