ശത്രുക്കൾ പോലും പ്രതീക്ഷിക്കാത്ത അവസ്ഥ, നിസ്സഹായനായി കോഹ്ലി; ഇനി ഒരു തിരിച്ചുവരവ് കാണുമോ

ഇങ്ങനെ ഒരു അവസ്ഥയിൽ നിങ്ങളെ കാണേണ്ടി വരുമെന്ന് പ്രതീക്ഷിച്ചില്ല കോഹ്ലി. എത്രയോ പ്രാവശ്യം നിങ്ങളെക്കുറിച്ച് നല്ലത് മാത്രം എഴുതിയ ആളുകൾക്ക് നിങ്ങളെക്കുറിച്ച് മോശം എഴുതേണ്ടതായി വരുമെന്ന് ഓർത്തുകാണില്ല. ഇതിനേക്കാൾ വലിയ സ്കോർ പിന്തുടർന്നപ്പോൾ നിങ്ങളാണ് ക്രീസിൽ ഉള്ളതെങ്കിൽ ഒരു വിശ്വാസമായിരുന്നു, ഇപ്പോൾ എ വിശ്വാസം പേടിയായി മാറിയിരിക്കുകയാണ്. നിങ്ങൾ പുറത്താക്കുമോ എന്നതാണ് പേടിക്ക് കാരണം. ഫീൽഡിങ്ങിൽ നിങ്ങൾക്ക് പിഴക്കുന്നു, കൈകൾ ചോരുന്നു, ബാറ്റിംഗിൽ പരാജയമാകുന്നു; എന്താണ് നിങ്ങൾക്ക് സംഭവിക്കുന്നത് ?

വയ്യ അങ്ങട് വന്ന് ആ കിടപ്പ് കാണാൻ എനിക്ക് വയ്യ, മനസ്സില് ദൈവങ്ങൾക്കൊപ്പം കൊണ്ട് നടക്കണ ചിത്രം ഉണ്ട് അത് അങ്ങനെ തന്നെ നിക്കട്ടെ. കിടന്ന് പോയീന്നു ഞാൻ വിശ്വസിക്കില്ലെടോ. ദേവാസുരം സിനിമയിലെ ഈ ഡയലോഗാണ് ഓരോ കോഹ്ലി ആരാധകനും മനസ്സിൽ വരുന്നത്, നിസഹനായി താരം ഓരോ തവണ ക്രീസ് വിടുമ്പോഴും.

ഇന്നലെ ഇംഗ്ലണ്ടുമായി നടന്ന രണ്ട്മ ടി20 യിൽ ഫോമിലുള്ള ദീപക്ക് ഹുദായെ മാറ്റി താരത്തെ ഇറക്കിയപ്പോൾ തന്നെ മുറുമുറുപ്പുകൾ വന്നിരുന്നു. അതിനെ സാധൂകരിക്കുന്ന രീതിയിൽ തന്നെ വെറും 1 റൺസ് എടുത്താണ് കോഹ്ലി പുറത്തായത്. അടുത്ത മത്സരത്തിൽ കോഹ്ലി തിരിച്ചുവരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ ഒരു ഫോറം സിക്‌സും അടിച്ച ആ ഇന്നിംഗ്സ് നീണ്ടുനിന്നത് വെറും 11 റൺസെടുത്ത് കോഹ്ലി മടങ്ങിയപ്പോൾ നമുക്ക് നഷ്ടമായത് ആ പഴയ ഫിനിഷറെയാണോ എന്ന് ലോകം സംശയിക്കുന്നു.

Nothing is going right for the great man’ വിരാട് കോഹ്ലി പുറത്തായതിന് ശേഷം കമ്മെന്ററി ബോക്സിൽ പറഞ്ഞ വാക്കുകളാണിത്. വലിയ റൺസുകൾ ഒരു പാട് പിറവിയെടുത്ത ബാറ്റിൽ നിന്നും ഇപ്പോൾ രണ്ടക്കം കടന്നാൽ ഭാഗ്യം എന്ന അവസ്ഥയിലേക്ക് എത്തി. എന്താണ് സൂപ്പർ താത്തിന് സംഭവിച്ചത്? ഇതിനുള്ള ഉത്തരമായി ക്രിക്കറ്റ് വിദഗ്ദരും അമ്പയറുമാരും പറയുന്ന ഉത്തരമാണ് – kohli definitely need a break ( കോഹ്ലിക്ക് വിശ്രമം വളരെ അത്യാവശ്യമാണ്). ലോകോത്തര താരങ്ങൾ പലരും കടന്നുപോയിട്ടുള്ള ബുദ്ധിമുട്ടേറിയ ഒരു സമയം തന്നെയാണ് കോഹ്‌ലിക്കും ഇപ്പോൾ.

എന്നാൽ യാതൊരു കോൺഫിഡൻസും ഇല്ലാത്ത കൊഹ്‌ലിയെ ലോകകപ്പ് ടീമിൽ ഉൾപെടുത്താരുതെന്ന ആവശ്യം ഉയർന്ന സ്ഥിതിക്ക് അടുത്ത കളി അവസാന അവസരമാകാനാണ് സാധ്യത കൂടുതലും.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്