മൂന്നേ മൂന്ന് ഓവറുകൾ കൊണ്ട് ഒരു തകർപ്പൻ സെഞ്ച്വറി, കളിയാക്കൽ കേട്ട് പ്രകോപിതൻ ആയപ്പോൾ സംഭവിച്ചത് ചരിത്രം; റെക്കോഡ് നോക്കാം

ക്രിക്കറ്റിൽ പിറന്നിരിക്കുന്ന ചില റെക്കോഡുകൾ ഒകെ വിശ്വസിക്കാൻ വളരെ ഏറെ ബുദ്ധിമുട്ട് ഉള്ളവാറ്റാൻ. അനേകം റെക്കോഡുകളുടെ ഉടമയെ സർ ഡൊണാൾഡ് ബ്രാഡ്മാൻ അത്തരത്തിൽ ഒരു കൗതുക റെക്കോഡിന് ഉടമയാണ്. 1931ൽ ബ്ലാക്ക്‌ഹീത്തും ലിത്‌ഗോയും തമ്മിലുള്ള മത്സരത്തിൽ സർ ഡോൺ ബ്രാഡ്‌മാൻ വെറും 3 ഓവറിൽ നിന്ന് സെഞ്ച്വറി നേടിയതായി പറയപ്പെടുന്നു. ബ്ലാക്ക്ഹീത്തിന് വേണ്ടി കളിക്കുമ്പോൾ, അന്നത്തെ 23-കാരൻ വെറും 18 മിനിറ്റിനുള്ളിൽ തന്റെ സെഞ്ച്വറി തികച്ചത്. അന്നൊക്കെ ഒരു ഓവറിൽ 8 പന്തുകൾ ഉണ്ടായിരുന്നു.

ബിൽ ബ്ലാക്ക് എന്ന ഒരു പ്രാദേശിക ബൗളർ ആണ് അടുത്ത ഓവർ എറിയാൻ എത്തിയത്. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ബ്ലാക്ക്,  പുറത്താക്കിയ കാര്യം ലിത്‌ഗോ വിക്കറ്റ് കീപ്പർ ലിയോ വാട്ടേഴ്‌സ് ബ്രാഡ്മാനെ ഓർമ്മിപ്പിച്ചു. വാട്ടേഴ്‌സിന്റെ കളിയാക്കൽ കേട്ടിട്ട് പ്രകോപിതനായ ബ്രാഡ്‌മാൻ, ബ്ലാക്കിനെ തല്ലി ഓടിച്ചു. ഒരു ഓവറിൽ 33 റൺസാണ് നേടിയത്. ഓവർ ഇങ്ങനെ- 66424461.

അടുത്ത ഓവർ ഹോറി ബേക്കർ എറിഞ്ഞു, മുൻ ഓവറിലെ അവസാന പന്തിൽ സിംഗിൾ സ്കോർ നേടിയതിനാൽ ബ്രാഡ്മാൻ തന്നെ വീണ്ടും സ്‌ട്രൈക്കിലെത്തി. ബ്ലാക്കിന്റെ ഓവറിൽ ബ്രാഡ്മാൻ 40 റൺസ് (64466464) നേടിയപ്പോൾ,ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന ചിന്തയിൽ ആയിരുന്നു ബോളർ.

ആകെ, 3 ഓവറിൽ നിന്ന് 102 റൺസ് പിറന്നു, അതിൽ 100 ​​റൺസും ബ്രാഡ്മാന്റെ ബാറ്റിൽ നിന്നാണ്. മത്സരത്തിൽ 29 ഫോറും 14 സിക്‌സും സഹിതം 256 റൺസിന് അദ്ദേഹം പുറത്തായി.

Latest Stories

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

"നിന്റെ മടിയും ഫോണും ആദ്യം മാറ്റണം, ഇങ്ങനെ അലസനാകരുത്, എങ്കിൽ നിനക്ക് രക്ഷപെടാം"; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം

ഒരു റൈറ്റ് പഞ്ച്, ഒരു ലെഫ്റ്റ് പിന്നെ അപ്പര്‍കട്ട്; ഇത് ജിവിഎം എഫക്ട്; ആവേശത്തിരയിളക്കി ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ് ടീസര്‍

ഡോളറിന് ബദല്‍ സാധ്യമോ? ഡീ ഡോളറൈസേഷന്‍ എന്ത്?; ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?

ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?