ഒരു ശ്രീലങ്കന്‍ ആരാധകന്‍ ഒരുകുല ബൊഗെയ്ന്‍ വില്ല പൂക്കളുമായി മൈതാനത്തിന്റെ മധ്യത്തില്‍

1994ലെ സിംഗര്‍ വേള്‍ഡ് സീരീസ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ശ്രീലങ്ക-പാകിസ്ഥാന്‍ മത്സരം കൊളംബോയിലെ സിംഹളീസ് സ്പോര്‍ട്സ് ക്ലബ് മൈതാനത്ത് വെച്ച് നടക്കുകയുണ്ടായി.
ആ മത്സരത്തില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്കന്‍ ടീമിന്റെ ആദ്യ 3 വിക്കറ്റുകള്‍ 65 റണ്‍സിനുള്ളില്‍ വീഴുകയും ചെയ്തു.

അവിടന്നങ്ങോട്ട് ഓപ്പണറായിരുന്ന റോഷന്‍ മഹാനാമക്കൊപ്പം, പിന്നീട് ക്രീസില്‍ എത്തിയ ലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയും ചേര്‍ന്ന് ശ്രീലങ്കയുടെ സ്‌കോര്‍ 97/3 എന്ന നിലയിലേക്കും ഉയര്‍ത്തിക്കൊണ്ട് വരുന്നു. ഇതിനിടെ ശ്രീലങ്കന്‍ ഇന്നിംഗ്സ് സ്ഥിരത കൈവരിക്കുന്ന സമയത്താണ് മഹാനാമക്ക് പരിക്കേല്‍ക്കുന്നത്.

ആ സമയത്ത് മഹാനാമയ്ക്ക് ഒരു റണ്ണറെ നല്‍കാന്‍ പാകിസ്ഥാന്‍ ക്യാപ്റ്റനായിരുന്ന സലിം മാലിക് സമ്മതിക്കുകയും ചെയ്തില്ല. അതേ തുടര്‍ന്ന് റിട്ടയേഡ് ഹര്‍ട്ടായി മഹാനാമയ്ക്ക് കളം വിടേണ്ടിയും വന്നു. ആ നിമിഷം മഹാനാമയ്ക്ക് പകരം കളത്തിലിറങ്ങിയ ഹഷന്‍ തിലകരത്നെ ഉറച്ച പിന്തുണയുമായി 62 പന്തില്‍ നിന്നും നേടിയ 39 റണ്‍സുമായി ക്യാപ്റ്റന്‍ അര്‍ജുനയ്ക്കൊപ്പം 116 റണ്‍സിന്റെ അഭേദ്യമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തിക്കൊണ്ട് ശ്രീലങ്കന്‍ ടീമിനെ 47.2 ഓവറില്‍ വിജയത്തിലേക്കുമെത്തിച്ചു.

ക്യാപ്റ്റന്റെ ഉത്തരവാദിത്വത്തോടെ ഒരു മികച്ച ഇന്നിംഗ്‌സ് കളിച്ച അര്‍ജുന രണതുംഗ 76 പന്തില്‍ നിന്നും പുറത്താകാതെ നേടിയ 82 റണ്‍സുമായി മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചുമായി. ആ ഇന്നിങ്ങ്‌സിനിടെ, അര്‍ജുന രണതുംഗ തന്റെ അര്‍ദ്ധ സെഞ്ച്വറി നേടിയ നിമിഷം ഒരു കൗതുകരമായ കാര്യവും സംഭവിച്ചു.

ഒരു ശ്രീലങ്കന്‍ ക്രിക്കറ്റ് ആരാധകന്‍ ഒരു കുല ബൊഗെയ്ന്‍ വില്ല പൂക്കളുമായി മൈതാനത്തിന്റെ മധ്യത്തില്‍ പ്രവേശിക്കുകയും, അത് അര്‍ജുന രണതുംഗക്ക് സമര്‍പ്പിച്ച് കൊണ്ട് തങ്ങളുടെ വീര നായകന് ആദരവ് അര്‍പ്പിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ക്ക് സിംഹളീസ് സ്‌പോര്‍ട്‌സ് മൈതാനം അന്ന് സാക്ഷ്യം വഹിക്കുകയുമുണ്ടായി..

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കത്തോലിക്ക ബാവയുടെ സ്ഥാനാരോഹണം; കേന്ദ്രം നാലംഗ പ്രധിനിധി സംഘത്തെ അയക്കും

ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം; ഹൈക്കോടതി ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതി

IPL MEMORIES: കൈയും കാലും മുഖവും എല്ലാം കെട്ടി ആ വിദേശ താരങ്ങൾ എന്നെ ഉപദ്രവിച്ചു, മദ്യപിച്ച ശേഷം എന്നെ അവർ ഉപേക്ഷിച്ചു; ഇന്ത്യൻ സൂപ്പർതാരം ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ

ട്രംപിന്റെ നയങ്ങളെക്കുറിച്ചുള്ള അഭിപ്രായ വ്യത്യസം; ഫ്രഞ്ച് ശാസ്ത്രജ്ഞന്റെ പ്രവേശനം നിഷേധിക്കുകയും നാടുകടത്തുകയും ചെയ്ത് യുഎസ്

അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദ വിധി; അപലപിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി, സുപ്രീംകോടതി ഇടപെടണമെന്ന് അഭിഭാഷകർ; പ്രതിഷേധം ശക്തം

IPL 2025: മോനെ ഋതുരാജേ, നിന്നെ കാത്ത് ഒരു പണിയുണ്ട്: ആകാശ് ചോപ്ര

ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും മരണം; നോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, ജാമ്യം നൽകരുതെന്ന് ഷൈനിയുടെ അച്ഛൻ, കക്ഷി ചേർന്നു

ഞെട്ടിക്കും വില! ഖുറേഷി അബ്രാമിന്റെ സ്‌റ്റൈലിഷ് ലുക്കിന് മാത്രം പൊടിച്ചത് ലക്ഷങ്ങള്‍; ജാക്കറ്റിന്റെയും സണ്‍ഗ്ലാസിന്റെയും വില ഇതാണ്

എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നിർബന്ധിത പഠന വിഷയമാക്കും; നിർണായക തീരുമാനവുമായി കർണാടക

CT 2025: ചാമ്പ്യൻസ് ട്രോഫി ടീമിൽ എടുത്തില്ല, രോഹിത്തിന് മറുപടിയുമായി മുഹമ്മദ് സിറാജ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ