ആർക്കും ഉപകാരമില്ലാത്ത ഒരു ടോസ്, ക്രിക്കറ്റ് ലോകത്തിന് ഞെട്ടൽ സമ്മാനിച്ച് ബിഗ് ബാഷ് ടോസ് വീഡിയോ; ഏറ്റെടുത്ത് ആരാധകർ

നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബാഷ് ലീഗ് ഇതുവരെ ചില ആവേശകരമായ മത്സരങ്ങൾ നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ലീഗിൽ ചില വിചിത്ര കാഴ്ചകളും കണ്ടു. ബിഗ് ബാഷ് ലീഗിലെ (ബിബിഎൽ) മറ്റൊരു ആവേശ പോരാട്ടത്തിൽ ബ്രിസ്ബെയ്ൻ ഹീറ്റും സിഡ്നി തണ്ടറും തമ്മിലുള്ള ടോസ് ആണ് ഒരു തവണ കൂടി എടുക്കേണ്ടതായി വന്നത്. ബാറ്റ് ഉപയോഗിച്ചാണ് ലീഗിൽ ടോസ് ഇടുന്നത്. എന്നാൽ ആദ്യ തവണ ഇട്ടപ്പോൾ ഫ്ലിപ്പ് എഡ്ജിൽ ലാൻഡ് ചെയ്തതിനാലാണ് ഒരു തവണ കൂടി നടത്തേണ്ട അവസ്ഥയിൽ എത്തിയത്.

എക്‌സിൽ പങ്കിട്ട ഒരു വീഡിയോയിൽ, ടോസ് പ്രതിനിധി ബാറ്റ് എറിയുന്നത് കാണാൻ സാധിക്കും. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ബാറ്റിന്റെ എഡ്ജ് സൈഡാണ് നിലത്ത് വീണത് . ഈ സമയം കമന്റേറ്റർ ലിസ സ്റ്റാലേക്കർ പറഞ്ഞു, “ എന്താണ് ഗ്രൗണ്ടിൽ ഇത്തരത്തിൽ ഉള്ള അത്ഭുതങ്ങൾ സംഭവിക്കുന്നത്?” എന്തായാലും ടോസ് ആർക്കും ഉപകാരം ഇല്ലാതെ ഇത്തരത്തിൽ ഇങ്ങനെ വീഴുന്നത് ആദ്യ സംഭവം ആയിരിക്കും.

നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബാഷ് ലീഗ് പോരാട്ടത്തിൽ ബ്രിസ്ബെയ്ൻ ഹീറ്റിനെതിരെ ടോസ് നേടിയ സിഡ്നി തണ്ടർ ക്യാപ്റ്റൻ ക്രിസ് ഗ്രീൻ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം, ബ്രിസ്ബേൻ ഹീറ്റിന് നിശ്ചിത 20 ഓവറിൽ 151 റൺസ് മാത്രമേ എടുക്കാനായുള്ളൂ. 46 റൺസെടുത്ത കോളിൻ മൺറോയാണ് ടീമിനായി തിളങ്ങിയത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം