ആട് 2 നന്നായിരിക്കുന്നു, അതിന്റെ 'ക്രെഡിറ്റും' സനത് ജയസൂര്യയ്ക്ക്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ

ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യക്കെതിരെ സൈബർ ആക്രമണം നടക്കുകയാണ്. നെൽ വിവാദവുമായി ബന്ധപ്പെട്ട മലയാള സിനിമ താരം ജയസൂര്യക്ക് എതിരെ നടക്കുന്ന ആക്രമണമാണ് ആൾ മാറി ശ്രീലങ്കയുടെ വെടിക്കെട്ട് താരമായ സനത് ജയസൂര്യയിൽ എത്തിയത്. കൂടുതൽ കമെന്റുകളും മലയാളത്തിലാണ് വരുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കൃഷി മന്ത്രി ഇരിക്കെ കഴിഞ്ഞ ദിവസമാണ് നടൻ ജയസൂര്യ നെൽ കർഷകർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. എന്തായാലും ക്രിക്കറ്റ് താരം സൈബർ ആക്രമണം നേരിടേണ്ടതായി വന്നതോടെ യൂത്ത് കോൺഗ്രസ് നേതാക്കൾ ഈ സംഭവത്തിൽ മണ്ടത്തരം കാണിച്ചവരെ കളിയാക്കി എത്തിയിരിക്കുകയാണ് ഇപ്പോൾ.

കളമശ്ശേരിയിൽ നടന്ന കാർഷികോത്സവം പരിപാടിയിലായിരുന്നു കൃഷി മന്ത്രിയെയും വ്യവസായ മന്ത്രിയെയും സാക്ഷിയാക്കി നടൻ പ്രതികരിച്ചത്.തന്റെ സുഹൃത്തും നെൽ കർഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വിമർശനം. ആറ് മാസം മുൻപ് സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പണം ഇത് വരെയും കിട്ടിയിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. നെൽ കർഷകർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചും കർഷകർക്ക് സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നുമുള്ള അഭിപ്രായയത്തിൽ നടൻ ഉറച്ചുനിന്നതോടെ സംഭവം വലിയ വിവാദമായി. സർക്കാരിനെ അനുകൂലിക്കുന്നവർ കനത്ത സൈബർ ആക്രമണവുമായി എത്തുക ആയിരുന്നു. അപ്പോഴാണ് ക്രിക്കറ്റ് താരം ജയസൂര്യ അതിന്റെ ഇരയായത്.

“ഇനി നിന്റെ സിനിമ കാണില്ല”, “ഭരിക്കുന്ന പാർട്ടിയെ വിമർശിക്കാൻ നീ ആരാണ് “”നിനക്ക് ഉള്ള പണി വരുന്നുണ്ട് “തുടങ്ങിയ അഭിപ്രായങ്ങൾ വരുന്നുണ്ട്. മലയാളം അറിയാത്ത പാവം ക്രിക്കറ്റ് താരം ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്തായാലും യാതൊരു ബന്ധവും ഇല്ലാത്ത രണ്ടുപേരെ കണ്ടിട്ട് മനസിലായില്ല എന്നതിൽ ഉണ്ട് നിങ്ങളുടെ വിവരം എന്നൊക്കെ പറഞ്ഞും ആളുകൾ എത്തുന്നുണ്ട്.

എന്തായാലും കോൺഗ്രസ് നേതാക്കൾ സൈബർ പോരാളികളുടെ ഈ വിവരക്കേടിനെ കളിയാക്കി രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ ഉള്ള കോൺഗ്രസ് നേതാക്കൾ കളിയാക്കിയിട്ടുണ്ട്. “ആട് 2 നന്നായിരിക്കുന്നു” എന്ന അഭിപ്രായം രാഹുൽ പങ്കുവച്ചപ്പോൾ കൃഷ്ണ പ്രസാദിന് പൈസ കിട്ടിയത് അറിഞ്ഞില്ലായിരുന്നോ അണ്ണാ എന്ന അഭിപ്രായമാണ് ഷാഫി പറമ്പിൽ ചോദിച്ചത്.

Latest Stories

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം