കോഹ്‌ലി ചെയ്തത് നൂറു ശതമാനം തെറ്റ്, ആരും കാണാത്തതുകൊണ്ട് രക്ഷപെട്ടു; വിമര്‍ശിച്ച് ആകാശ് ചോപ്ര

ടി20 ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിലെ വിരാട് കോഹ്ലിയുടെ ‘വ്യാജ ഫീല്‍ഡിംഗിനെ’ വിമര്‍ശിച്ച് മുന്‍ താരം ആകാശ് ചോപ്ര. കോഹ്‌ലി ഭാഗത്തുനിന്ന് സംഭവിച്ചത് നൂറു ശതമാനം തെറ്റാണെന്നും എന്നാല്‍ ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാര്‍ സംഭവത്തിന് സാക്ഷിയാകാത്തതിനാല്‍ ‘വ്യാജ ഫീല്‍ഡിംഗ്’ എപ്പിസോഡ് കൂടുതല്‍ നീട്ടേണ്ട ആവശ്യമില്ലെന്നും ചോപ്ര പറഞ്ഞു.

‘പന്ത് എറിയുന്ന ആക്ഷന്‍ അനുകരിക്കാന്‍ ശ്രമിച്ചതിനാല്‍ കോഹ്ലി ചെയ്തത് 100 ശതമാനം ‘വ്യാജ ഫീല്‍ഡിംഗില്‍’ ഉള്‍പ്പെടുന്നു. അമ്പയര്‍മാര്‍ കണ്ടിരുന്നെങ്കില്‍, ബംഗ്ലാദേശിന് അഞ്ച് അധിക റണ്‍സ് ലഭിക്കുമായിരുന്നു. പറയുന്നത് ശരിയല്ല, പക്ഷേ അത് അങ്ങനെയാണ്. ഇന്ത്യക്ക് ഇവിടെ വലിയ ഇളവ് ലഭിച്ചു.

‘നിങ്ങളുടെ മുന്നില്‍ നിങ്ങള്‍ അത് കണ്ടില്ലെങ്കില്‍ ഒരു കളിക്കാരനോട് എന്തെങ്കിലും ചുമത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇത് മൂന്നാം അമ്പയര്‍മാരുടെ അധികാരപരിധിയില്‍ വരാം, അവിടെ അവര്‍ക്ക് ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരെ അറിയിക്കാം. എന്നാല്‍ നിലവില്‍ പെനാല്‍റ്റി നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാര്‍ സംഭവം കാണണമെന്ന് ഉണ്ട് ആകാശ് ചോപ്ര പറഞ്ഞു.

അഡ്ലെയ്ഡ് ഓവലില്‍ ബംഗ്ലാദേശിന്റെ ചേസിംഗിന്റെ ഏഴാം ഓവറില്‍ ലിറ്റണ്‍ ദാസ് അക്സര്‍ പട്ടേലിന്റെ ഡീപ് ഓഫ് സൈഡ് ഫീല്‍ഡിലേക്ക് പന്ത് എത്തിയപ്പോഴാണ് വിവാദ സംഭവം നടന്നത്. അര്‍ഷ്ദീപ് സിംഗ് ത്രോ അയച്ചപ്പോള്‍, പോയിന്റില്‍ നിന്നിരുന്ന കോഹ്ലി പന്ത് തന്റെ കൈയില്‍ ഉള്ളപോലെ ത്രോ ചെയ്യുന്നതായി അഭിനയിക്കുകയായിരുന്നു. ആ സമയത്ത്, ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരായ മറെയ്സ് ഇറാസ്മസും ക്രിസ് ബ്രൗണും അത് ശ്രദ്ധിക്കപ്പെക്കാാതെ പോയി. ബംഗ്ലാദേശ് ബാറ്റര്‍മാരും അത് ചൂണ്ടിക്കാണിച്ചില്ല.

Latest Stories

ഒരുങ്ങിയിരുന്നോ ഓസീസ് കോഹ്‌ലിയുമായിട്ടുള്ള അങ്കത്തിന്, കാണാൻ പോകുന്നത് കിങ്ങിന്റെ പുതിയ മോഡ്; താരം നെറ്റ്സിൽ നൽകിയത് വമ്പൻ സൂചന

ആര്‍ക്കും പരിഹരിക്കാനാകാത്ത വിടവ്; സ്വകാര്യത മാനിക്കണം; എആര്‍ റഹ്‌മാനും ഭാര്യയും വേര്‍പിരിഞ്ഞു; ഏറെ വിഷമമെന്ന് സെറ

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുന്നു; വിജയപ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍

ദയവ് ചെയ്ത് ആ ഇന്ത്യൻ താരത്തെ മാത്രം ചൊറിയരുത്, അങ്ങനെ ചെയ്താൽ അവൻ കയറി മാന്തും; ഓസ്‌ട്രേലിയക്ക് ഉപദ്ദേശവുമായി ഷെയ്ൻ വാട്സൺ

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്