IPL 2025: നിനക്ക് എന്തെടാ വയ്യേ? എന്തൊക്കെയാ ഈ കാണിച്ചുകൂട്ടുന്നത്, എല്ലാവരും ഒന്നിനൊന്ന് മെച്ചം, യുവതാരങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

വെടിക്കെട്ട് ബാറ്റര്‍മാര്‍ കൊണ്ട് സമ്പന്നമായ ബാറ്റിങ് നിരയാണ് മുന്‍ സീസണുകള്‍ മുതല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുളളത്. ടോപ് ഓര്‍ഡറും മധ്യനിരയുമെല്ലാം പെര്‍ഫക്ട് ആയിരുന്ന ഒരു കാലമുണ്ടായിരുന്നു അവര്‍ക്ക്. ഇവരുടെയെല്ലാം ബലത്തില്‍ ഐപിഎലിലെ കൂറ്റന്‍ സ്‌കോര്‍ നേടിയെടുക്കാനും ഹൈദരാബാദിന് സാധിച്ചു. എന്നാല്‍ ഇത്തവണ ആദ്യ മത്സരം ഒഴിച്ചുനിര്‍ത്തിയാല്‍ അവരുടെ ബാറ്റിങ് നിരയുടെ പ്രകടനം വളരെ മോശമാണ്. ഇതില്‍ പ്രത്യേകം എടുത്ത് പറയേണ്ടത് ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ ഫോമാണ്. പുതിയ സീസണ്‍ തുടങ്ങി ഇതുവരെയായിട്ടും ഒരു ഇംപാക്ടുളള ഇന്നിങ്‌സ് കാഴ്ചവയ്ക്കാന്‍ യുവതാരത്തിന് സാധിച്ചിട്ടില്ല.

അഭിഷേക് ശര്‍മ്മ എന്താണ് ഇത്തവണ കാണിച്ചുകൂട്ടുന്നതെന്ന് മനസിലാവുന്നില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. കൂടാതെ ഹൈദരാബാദിലെ മറ്റു യുവതാരങ്ങളുടെ പ്രകടനങ്ങളെകുറിച്ചും ചോപ്ര മനസുതുറന്നു. “നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഷോട്ടുകളെ കുറിച്ച്‌ എനിക്ക് മനസിലാകുന്നില്ല. ആദ്യ മാച്ചില്‍ തിളങ്ങിയെങ്കിലും ഇഷാന്‍ കിഷന് പിന്നീടുളള കളികളില്‍ മൂന്ന് കുറഞ്ഞ സ്‌കോറുകള്‍. അഭിഷേക് ശര്‍മ്മ ഇപ്പോള്‍ പഴയതുപോലെയല്ല. അവന്‍ ഷോട്ടുകള്‍ കളിക്കുന്നുണ്ട്. പക്ഷേ ഏത് ഘട്ടത്തിലാണ്, റണ്‍സിന്റെ അഭാവമല്ല, ഫോമിന്റെ അഭാവമാണെന്ന് നിങ്ങള്‍ പറയുന്നത്.

അവനെ നന്നായി കാണപ്പെട്ടു. എന്നാല്‍ പിന്നെ ഒരിക്കല്‍ ഫോംഔട്ടായി, പിന്നെ റണ്‍സ് നേടിയില്ല. പിന്നെയും ഒരിക്കല്‍കൂടി പുറത്തായി. പെട്ടെന്ന് നാല് ഇന്നിങ്‌സുകള്‍ കഴിഞ്ഞു. നീ റണ്‍സൊന്നും സ്‌കോര്‍ ചെയ്യുന്നില്ല. പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവരും ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങും”, ആകാശ് ചോപ്ര പറഞ്ഞു.

Latest Stories

ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

MI VS LSG: ടീം തോറ്റാലും സാരമില്ല നിനകെട്ടുള്ള സിക്സ് ഞാൻ ആഘോഷിക്കും; ജസ്പ്രീത് ബുംറയെ അമ്പരപ്പിച്ച് രവി ബിഷ്‌ണോയി

സെക്രട്ടേറിയറ്റ് യോഗത്തിൽ ഇനിയും പങ്കെടുക്കും, പിണറായിയുടെ വിലക്ക് ഉണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമമുണ്ടെന്ന് പി.കെ ശ്രീമതി

MI VS LSG: എന്റെ ടീമിൽ നിന്ന് ഇറങ്ങി പോടാ ചെക്കാ; വീണ്ടും ഫ്ലോപ്പായ ഋഷഭ് പന്തിന് നേരെ വൻ ആരാധകരോഷം

MI VS LSG: സൂര്യാഘാതത്തിൽ വെന്തുരുകി ലക്‌നൗ സൂപ്പർ ജയന്റ്സ്; ഓറഞ്ച് ക്യാപ്പ് വേട്ടയിൽ സൂര്യകുമാറിന് വമ്പൻ കുതിപ്പ്; ആരാധകർ ഹാപ്പി

സഹജീവികൾക്ക് വേണ്ടി സ്വയംകത്തിയെരിയുന്ന സൂര്യനാണ് പിണറായി വിജയൻ; മുഖ്യമന്ത്രിയെ പുകഴ്ത്തി കെകെ രാഗേഷിന്റെ ദീർഘമായ ഫേസ്ബുക് പോസ്റ്റ്

ഡൽഹിയിലെ ചേരിയിൽ തീപിടിത്തം; രണ്ട് കുട്ടികൾ വെന്തുമരിച്ചു, നിരവധി പേർക്ക് പരിക്ക്

മരത്തിലിരുന്ന് ഭീകരാക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തി, എന്‍ഐഎയുടെ മുന്നില്‍ നിര്‍ണായക തെളിവുമായി കശ്മീരിലെ വീഡിയോഗ്രാഫര്‍

'വെട്ടിയിട്ട വാഴത്തണ്ട്' അദ്ദേഹത്തിന്റെ സജഷൻ; സ്വയം ട്രോളാൻ അദ്ദേഹത്തെപ്പോലൊരു നടൻ തയ്യാറാകുന്നത് വലിയ കാര്യം : ബിനു പപ്പു

'അക്രമികളെ വിടില്ലെന്ന് ഗര്‍ജിക്കുക മാത്രം ചെയ്യുന്നതിലൂടെ അവര്‍ക്ക് കടന്നുകളയാനുള്ള സമയം കിട്ടി, ഭീകരര്‍ രാജ്യത്തിനകത്തു ദീര്‍ഘകാലമായി താമസിച്ചു കൊന്നിട്ടു പോയി'; തിരിച്ചടിക്കാന്‍ ശേഷിയില്ലാത്ത രാജ്യമൊന്നുമല്ലല്ലോയെന്ന് ജി സുധാകരന്‍