IPL 2025: കോടികള്‍ മുടക്കി ആഗ്രഹിച്ചവരെയെല്ലാം ടീമിലെടുത്തു, എന്നിട്ടും ഇവര്‍ എന്താണീ കാണിച്ചുകൂട്ടുന്നത്, തുറന്നടിച്ച് ആകാശ് ചോപ്ര

ഐപിഎലില്‍ തുടര്‍ തോല്‍വികളുമായി തുടരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനെതിരെയുളള ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്‌. കഴിഞ്ഞ കളിയില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ എട്ടുവിക്കറ്റിന്റെ തോല്‍വിയാണ് ചെന്നൈ വഴങ്ങിയത്. എംഎസ് ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയെങ്കിലും നിര്‍ണായക മത്സരത്തില്‍ ടീമിനെ രക്ഷിക്കാനായില്ല. ആവശ്യമുളള കളിക്കാരെയെല്ലാം കോടികള്‍ മുടക്കി ടീമിലെത്തിച്ചിട്ടും എന്താണ് ചെന്നൈയ്ക്ക് പറ്റുന്നതെന്ന് ചോദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

“ഒരു മെഗാലേലത്തിന് ശേഷമാണ് ഈ ടീം കെട്ടിപ്പടുത്തത്. മെഗാലേലത്തില്‍ അവര്‍ക്ക് വേണ്ടവരെയെല്ലാം അവര്‍ ടീമിലെത്തിച്ചു. എന്നാല്‍ അവര്‍ക്ക് ഒരു കളിക്കാരനെ മാത്രം ടീമിലെത്തിക്കാന്‍ സാധിച്ചില്ല. അത് ദീപക് ചാഹര്‍ ആയിരുന്നു. ചാഹര്‍ ഒഴിച്ച് അവര്‍ ആഗ്രഹിച്ച എല്ലാവരെയും സിഎസ്‌കെയ്ക്ക് ലഭിച്ചു. അണ്‍ക്യാപ്ഡ് പ്ലെയറായ ധോണിയെ അവര്‍ നിലനിര്‍ത്തി. അങ്ങനെ ആ നിയമം ധോണിക്ക് വേണ്ടി ഉണ്ടാക്കി. എന്നിരുന്നാലും ഇത് മറ്റ് ഒന്നോ രണ്ടോ ടീമുകള്‍ക്ക് ഗുണം ചെയ്തു”, ആകാശ് ചോപ്ര പറഞ്ഞു.

“ആ ഒരു കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ ഈ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇനി ഒരു മാര്‍ഗവുമില്ലെന്ന് എനിക്ക് തോന്നുന്നു. കാരണം അവരുടെ ബാറ്റിങ് തീര്‍ത്തും മങ്ങിയതായി തോന്നുന്നു. അവര്‍ക്ക്‌ ബാറ്റിങ്ങില്‍ ഒരു ഉദ്ദേശ്യവുമില്ല. നിലവില്‍ അവര്‍ക്ക് അതിനുളള കഴിവും ഇല്ലെന്നു തോന്നുന്നു”, ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Latest Stories

INDIAN CRICKET: അടുത്ത ലോകകപ്പ് വരെ കളിക്കുമോ, രോഹിത് ശര്‍മ്മയുടെ മറുപടി ഞെട്ടിച്ചു. എന്നാലും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ട പാക് ആക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയെന്ന് സൈന്യം; പാക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തു; സൈനിക നടപടി വിശദീകരിച്ച് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എ; കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ്

പാക് സിനിമകള്‍-വെബ് സീരിസുകള്‍ പ്രദര്‍ശിപ്പിക്കരുത്; ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഇനി അല്‍പ്പം ഹൈടെക് ആകാം; ടൊയോട്ട ഫോർച്യൂണർ മൈൽഡ്-ഹൈബ്രിഡ് !

INDIAN CRICKET: എല്ലാത്തിനും കാരണം അവന്മാരാണ്, ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ് അവര്‍, എന്നോട് ചെയ്തതെല്ലാം ക്രൂരം, വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ്മ

ആമിറിന് ആദ്യ വിവാഹത്തിന് ചിലവായ ആ 'വലിയ' തുക ഇതാണ്.. അന്ന് അവര്‍ പ്രണയത്തിലാണെന്ന് കരുതി, പക്ഷെ വിവാഹിതരായിരുന്നു: ഷെഹ്‌സാദ് ഖാന്‍

ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തുന്ന എന്തിനെയും അടിച്ചിടും; പാക് ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തിന് കവചമൊരുക്കി സുദര്‍ശന്‍ ചക്ര; പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ എസ് 400 ആക്ടീവ്

പിഎസ്എല്‍ വേണ്ട, ഉളള ജീവന്‍ മതി, പാകിസ്ഥാനില്‍ നിന്ന് മടങ്ങാന്‍ ഒരുങ്ങി ഇംഗ്ലണ്ട് താരങ്ങള്‍, ആശങ്ക അറിയിച്ച് ക്രിക്കറ്റ് ബോര്‍ഡുകള്‍

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഡ്രോണ്‍ ആക്രമണം, ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്‌, സംഭവം നടന്നത് പിഎസ്എല്‍ നടക്കേണ്ടിയിരുന്ന വേദിയില്‍