'ഈ പരിപാടി നീ നിര്‍ത്തിക്കോ': സഞ്ജുവിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം ഉയര്‍ത്തിക്കാട്ടി ആകാശ് ചോപ്ര

മലയാളി താരം സഞ്ജു സാംസണിനു ഇന്ത്യന്‍ ടീമിനൊപ്പം കളിക്കുമ്പോള്‍ പലപ്പോഴും തിളങ്ങാന്‍ കഴിയാതെ പോവുന്നതിന്റെ കാരണം ചൂണ്ടിക്കാട്ടി മുന്‍ താരം ആകാശ് ചോപ്ര. ക്രീസിലെത്തിയാല്‍ ഒരുപാട് ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുന്ന ശീലക്കാരനാണ് സഞ്ജുവെന്ന് ചോപ്ര പറഞ്ഞു.

സഞ്ജു സാംസണിന്റെ ഏറ്റവും വലിയ പ്രശ്നമായി എനിക്കു തോന്നിയിട്ടുള്ളത് അദ്ദേഹം ഒരുപാട് ഷോട്ടുകള്‍ കളിക്കാന്‍ തുനിയുന്നുവെന്നതാണ്. ഈ തരത്തില്‍ നിരവധി ഷോട്ടുകള്‍ക്കു ശ്രമിച്ച് സഞ്ജു വിക്കറ്റും നഷ്ടപ്പെടുത്തുന്നു. സഞ്ജൂ, നിങ്ങള്‍ക്കു എങ്ങനെ ഇതു ചെയ്യാന്‍ കഴിയും? നിങ്ങള്‍ക്കു ഇതു നല്ലൊരു അവസരമാണ്. പക്ഷെ അതു നിങ്ങള്‍ വേണ്ടെന്നു വയ്ക്കുകയാണ്- ചോപ്ര കുറ്റപ്പെടുത്തി.

സഞ്ജു സാംസണ്‍ തീര്‍ച്ചയായും വളരെയധികം അദ്ഭുതപ്പെടുത്തുന്ന, കഴിവുറ്റ താരം തന്നെയാണ്. അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. സഞ്ജു റണ്‍സ് സ്‌കോര്‍ ചെയ്യുന്നതു കാണുമ്പോള്‍ ബാറ്റിംഗ് ഇത്ര എളുപ്പമാണോയെന്നു നമുക്കു തോന്നും- ചോപ്ര കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശുമായുളള ആദ്യ ടി20 മല്‍സരത്തില്‍ ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച സഞ്ജു നന്നായി തന്നെ തുടങ്ങിയെങ്കിലും ഒരിക്കല്‍ക്കൂടി ഇതൊരു വലിയ സ്‌കോറാക്കി മാറ്റിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. 19 ബോളില്‍ ആറു ഫോറുകളടടക്കം 29 റണ്‍സ് നേടിയ താരം പക്ഷെ സ്പിന്നര്‍ മെഹ്ദി ഹസന്‍ മിറാസിനെതിരേ ഒരു മോശം ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.

Latest Stories

പ്രതിഫലം പോകട്ടെ, ഇപ്പോള്‍ വാച്ച് ആണ് ട്രെന്‍ഡിങ്..; 'ഗോട്ടി'ലെ കാമിയോ കലക്കി, ശിവകാര്‍ത്തികേയന് ആഡംബര വാച്ച് സമ്മാനിച്ച് വിജയ്

കൽക്കരി ഖനിയിൽ സ്ഫോടനം; പശ്ചിമ ബം​ഗാളിൽ ഏഴ് പേർക്ക് ദാരുണാന്ത്യം

'പല്ല് കടിക്കണ്, മുഷ്ടി ചുരുട്ടണ്'; നിയമസഭയില്‍ കട്ട കലിപ്പില്‍ വി ശിവന്‍കുട്ടി; അരുതെന്ന് തടഞ്ഞ് മുഖ്യമന്ത്രി

ചതി മനസിലാക്കിയത് ഭർത്താവിന്റെ മരണശേഷം; ദേഷ്യം തീർക്കാൻ ചിതാഭസ്മം ചവച്ചരച്ച് തിന്ന് കനേഡിയൻ എഴുത്തുകാരി

വലിയ സംഭവമൊക്കെ തന്നെ, എബി ഡിവില്ലേഴ്‌സിനെ വീഴ്ത്താൻ ആ ഒറ്റ തന്ത്രം മതി: പാർഥിവ് പട്ടേൽ

ഭൂമി കുംഭകോണം കേസ്; ലാലു പ്രസാദ് യാദവിനും മക്കൾക്കും ജാമ്യം

"ഞങ്ങളുടെ ബാറ്റ്‌സ്മാന്മാർക്ക് 180 റൺസ് അടിക്കാൻ അറിയില്ല"; ടീമിനെ വിമർശിച്ച് ബംഗ്ലാദേശ് നായകൻ

കേരളത്തില്‍ അടുത്ത നാലു ദിവസം തീവ്രമഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഗാനം മാത്രമല്ല, ബിഹൈന്‍ഡ് സീന്‍സും വൈറല്‍; ഹിറ്റടിച്ച് 'മുറ'യിലെ റാപ്പ് സോംഗ്; ഒക്ടോബര്‍ 18ന് ചിത്രം തിയേറ്ററുകളിലേക്ക്

ഹോം മത്സരത്തിൽ ടോട്ടൻഹാമിനെതിരെ രണ്ട് ഗോളിന് പുറകിൽ നിന്ന് വമ്പൻ തിരിച്ചു വരവ് നടത്തി ബ്രൈറ്റൺ