ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിസ്റ്റുകളെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തി ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. നിലവിലെ ചാമ്പ്യന്മാരായ ന്യൂസിലാന്റും ഫൈനലില്‍ തോറ്റ ഇന്ത്യയും ഇത്തവണ കിരീടം നേടില്ലെന്നാണ് ചോപ്ര പറയുന്നത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഇനി ഏഴു ടെസ്റ്റുകളാണ് ഇന്ത്യക്കു ബാക്കിയുള്ളത്. ഇംഗ്ലണ്ടിനെതിരേ ഒരു ടെസ്റ്റ് (എവേ), ബംഗ്ലാദേശിനെതിരേ രണ്ടു മല്‍സരങ്ങളുടെ പരമ്പര (എവേ), ഓസ്ട്രേലിയക്കെതിരേ നാലു ടെസ്റ്റുകളുടെ പരമ്പര (ഹോം) എന്നിവയാണിത്. ഇതില്‍ എല്ലാത്തിലും ജയിച്ചാലെ ഇന്ത്യയ്ക്ക് സാധ്യതയുള്ളു എന്നാണ് ചോപ്ര പറയുന്നത്.
ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലായിരിക്കും കലാശക്കളിയെന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം. ദക്ഷിണാഫ്രിക്കയ്ക്കും ചോപ്ര സാധ്യത കല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ ന്യൂസിലാന്റ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ് എന്നിവര്‍ക്കും ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്കും ഫൈനല്‍ സാധ്യത ഇല്ലെന്നാണ് ചോപ്രയുടെ വിലയിരുത്തല്‍.
Read more
ശ്രീലങ്കയ്ക്കെതിരേ മൊഹാലി ടെസ്റ്റില്‍ നേടിയ വമ്പന്‍ വിജയത്തോടെ ഇന്ത്യയുടെ പോയിന്റ് ശരാശരി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ 54.19 ശതമാനം വിജയശരാശരിയുമായി അഞ്ചാംസ്ഥാനത്തു തുടരുകയാണ് ഇന്ത്യ. ഓസ്ട്രേലിയ (77.77), പാകിസ്ഥാന്‍ (66.66), ശ്രീലങ്ക (66.66), ദക്ഷിണാഫ്രിക്ക (60) എന്നിവരാണ് ആദ്യത്തെ നാലു സ്ഥാനങ്ങളില്‍.