ലോക ചാമ്പ്യന്മാര്‍ക്ക് എതിരായി അണിനിരന്ന് ലോക ഇലവന്‍; കോഹ്‌ലി പുറത്ത്, നായകന്‍ റൂട്ട്

ഐ.സി.സിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍മാരായ ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കാന്‍ ശേഷിലുള്ള ലോക ഇലവനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര. ടീമില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇടംനേടിയില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് ടീമിന്റെ നായകന്‍.

രോഹിത് ശര്‍മ്മയും ദിമുത്ത് കരുണരത്‌നെയുമാണ് ചോപ്രയുടെ ടീമിലെ ഓപ്പണര്‍മാര്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 60 മേല്‍ ശരാശരിയില്‍ 4 സെഞ്ച്വറിയും 2 ഫിഫ്റ്റിയുമടക്കം 1094 റണ്‍സാണ് രോഹിത് നേടിയത്. 55.5 ശരാശരിയില്‍ 4 സെഞ്ചുറിയും 4 ഫിഫ്റ്റിയുമടക്കം 999 റണ്‍സാണ് കരുണരത്‌നെയുടെ സമ്പാദ്യം.

ഓസ്ട്രേലിയന്‍ യുവതാരം മാര്‍നസ് ലബുഷെയ്‌നാണ് ടീമിലെ മൂന്നാാം നമ്പര്‍ ബാറ്റ്സ്മാന്‍. 13 മത്സരങ്ങളില്‍ നിന്നും 72.8 ശരാശരിയില്‍ 5 സെഞ്ചുറിയും 9 ഫിഫ്റ്റിയുമടക്കം 1675 റണ്‍സ് നേടി ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോററാണ് ലബുഷെയ്ന്‍. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് നാലാമന്‍. 1660 റണ്‍സെടുത്ത റൂട്ടിന്റെ പേരില്‍ രണ്ട് ഡബിള്‍ സെഞ്ച്വറികളും ഉണ്ട്.

ഓസ്ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്താണ് അഞ്ചാം നമ്പര്‍ ബാറ്റ്സ്മാന്‍. 13 മത്സരങ്ങളില്‍ നിന്നും 63.7 ശരാശരിയില്‍ നാല് സെഞ്ചുറിയും 7 ഫിഫ്റ്റിയുമടക്കം 1341 റണ്‍സ് സ്മിത്ത് നേടിയിട്ടുണ്ട്. ബെന്‍ സ്റ്റോക്‌സാണ് ടീമിലെ ഒരേയൊരു ഓള്‍ റൗണ്ടര്‍. 17 മത്സരങ്ങളില്‍ നിന്നും 1334 റണ്‍സും 34 വിക്കറ്റും സ്റ്റോക്‌സിന്റെ പേരിലുണ്ട്. ഇന്ത്യന്‍ യുവതാരം റിഷഭ് പന്താണ് ടീമിലെ വിക്കറ്റ് കീപ്പര്‍.

14 മത്സരങ്ങളില്‍ നിന്നും 71 വിക്കറ്റ് നേടിയ അശ്വിന്‍, 14 മത്സരങ്ങളില്‍ നിന്നും 70 വിക്കറ്റ് നേടിയ ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ്, 17 മത്സരങ്ങളില്‍ നിന്നും 69 വിക്കറ്റ് നേടിയ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ടീമിലെ ബോളര്‍മാര്‍.

ചോപ്രയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇലവന്‍: രോഹിത് ശര്‍മ്മ, ദിമുത് കരുണരത്നെ, മാര്‍നസ് ലബുഷെയ്ന്‍, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, ബെന്‍ സ്റ്റോക്സ്, റിഷഭ് പന്ത്, ആര്‍. അശ്വിന്‍, പാറ്റ് കമ്മിന്‍സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഷ് ഹേസല്‍വുഡ്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി