ഓസീസ് നായകന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു

ഓസ്ട്രേലിയന്‍ ടി20 ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഫിഞ്ച് ടെസ്റ്റില്‍ നിന്നും നേരത്തെ വിരമിച്ചിരുന്നു. ഇതോടെ മഞ്ഞക്കുപ്പായത്തിലെ ഫിഞ്ചിന്റെ രാജ്യാന്തര കരിയറിന് തിരശ്ശീല വീണു.

2024 ടി20 ലോകകപ്പ് വരെ താന്‍ കളി തുടരാന്‍ സാധ്യതയില്ലാത്തതിനാലും ഓസ്‌ട്രേലിയക്ക് അടുത്തൊന്നും ടി20 പരമ്പര കളിക്കേണ്ടതില്ലാത്തതിനാലും വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് ഫിഞ്ച് പറഞ്ഞു. തന്റെ കുടുംബാംഗങ്ങള്‍ക്കും പ്രത്യേകിച്ച് ഭാര്യ ആമിക്കും ക്രിക്കറ്റ് വിക്ടോറിയക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയക്കും ഓസ്‌ട്രേലിയന്‍ ടീമിലെ സഹതാരങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും ഫിഞ്ച് പറഞ്ഞു.

2021ലെ ടി20 ലോകകപ്പ് ജയവും 2015ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ കിരീടം നേടിയതുമാണ് കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെന്നും ഫിഞ്ച് വ്യക്തമാക്കി. രാജ്യാന്തര ടി20യില്‍ നിന്ന് വിരമിച്ചുവെങ്കിലും മെല്‍ബണ്‍ റെനെഗെഡ്‌സ് ആഗ്രഹിക്കുന്നുവെങ്കില്‍ ബിഗ് ബാഷില്‍ തുടര്‍ന്നും കളിക്കുമെന്ന് ഫിഞ്ച് പറഞ്ഞു.

ടി20 ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമാണ് ഫിഞ്ച്. 34.28 ശരാശരിയില്‍ 142.53 പ്രഹരശേഷിയില്‍ 3120 റണ്‍സാണ് ടി20 ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കായി ഫിഞ്ച് അടിച്ചെടുത്തത്. 2018ല്‍ ഫിഞ്ച് സംബാബ്വെക്കെതിരെ നേടിയ 172 റണ്‍സാണ് ഇപ്പോഴും രാജ്യാന്തര ടി20യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 2013ല്‍ ഇംഗ്ലണ്ടിനെതിരായ ടി20യില്‍ ഫിഞ്ച് 156 റണ്‍സടിച്ചിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ