ഇന്ത്യയ്ക്ക് ഓടാന്‍ കണ്ടം റെഡി: മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ താരം

ദക്ഷിണാഫ്രിക്ക-ഇന്ത്യ മൂന്നാം ടെസ്റ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ടീമിനെ വെല്ലുവിളിച്ച് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍ രണ്ടിലും ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ജൊഹന്നസ്ബര്‍ഗിലെ മൂന്നാം ടെസ്റ്റിലും തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുമെന്നാണ് ഡിവില്ലിയേഴ്‌സിന്റെ മുന്നറിയിപ്പ്.

ജോഹാന്നസ്ബര്‍ഗിലെ ന്യൂ വാണ്ടറേര്‍സ് സ്റ്റേഡിയത്തിലാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ മൂന്നാം ടെസ്റ്റ്. ആദ്യ രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യന്‍ ടീമിനെ തുരത്തിയ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിലും ജയം ആവര്‍ത്തിക്കാനുള്ള തയാറെടുപ്പിലാണ്. അതേസമയം, ആശ്വാസ ജയം തേടിയാകും ഇന്ത്യ ഇറങ്ങുക.

മത്സരത്തിനായി ഇന്ത്യന്‍ ടീം ജോഹന്നസ്ബര്‍ഗിലെത്തിയിട്ടുണ്ട്.