അനാവശ്യ റെക്കോഡ് ലിസ്റ്റിൽ ധോണിക്കും കെഎൽ രാഹുലിനുമൊപ്പം ഇനി അഭിഷേക് ശർമയും, ആദ്യ മത്സരം സമ്മാനിച്ചത് കയ്പ്പേറിയ ഓർമ

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്‌വെയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ ഇന്ത്യക്ക് ശരിക്കും കിട്ടിയത് ഒരു ഷോക്ക് തന്നെ ആണെന്ന് പറയാം. ആദ്യ മത്സരത്തിൽ യുവനിരയുമായി ഇറങ്ങിയ ഇന്ത്യ 13 റൺസിൻറെ ഞെട്ടിക്കുന്ന തോൽവിയാണ് വഴങ്ങിയത്. സിംബാബ്‌വെ ഉയർത്തിയ 116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.5 ഓവറിൽ 102 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ലോകകപ്പ് നേടി എത്തിയ ടീമിനെ ലോകകപ്പിന് യോഗ്യത പോലും നേടാത്ത ഒരു ടീം തോൽപ്പിച്ചു എന്നൊരു പ്രത്യേകതയും ഈ വിജയത്തിന് ഉണ്ട്.

അതേസമയം അരങ്ങേറ്റക്കാരൻ അഭിഷേക് ശർമ്മയുടെ അന്താരാഷ്ട്ര കരിയറിന് അത്ര നല്ല തുടക്കമല്ല ഇന്നലെ കിട്ടിയത്. ആദ്യ ടി20 ഐയ്‌ക്കിടെ പുതിയ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ റൺ ഒന്നും നേടാതെ പുറത്താക്കുക ആയിരുന്നു. ഐപിഎല്ലിൽ തകർത്തടിച്ച അഭിഷേക് ശർമ അന്തരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ പുറത്തായി.

ട്വൻ്റി 20 ഐ അരങ്ങേറ്റത്തിൽ ഡക്കിൽ പുറത്തായ ഇന്ത്യൻ താരങ്ങളുടെ എലൈറ്റ് പട്ടികയിൽ ഇതോടെ അഭിഷേകും ചേർന്നു. മുൻ നായകൻ എംഎസ് ധോണി, പൃഥ്വി ഷാ, കെഎൽ രാഹുൽ എന്നിവർ തങ്ങളുടെ ട്വൻ്റി 20 ഐ അരങ്ങേറ്റത്തിൽ റൺ ഒന്നും നേടാതെ മടങ്ങിയിട്ടുണ്ട്.

T20I അരങ്ങേറ്റത്തിൽ റൺ ഒന്നും നേടാത്ത ഇന്ത്യക്കാർ:

2006-ൽ IND vs SA-ൽ എംഎസ് ധോണി

2016ൽ IND vs ZIM-ൽ KL രാഹുൽ

2021ൽ IND vs SL-ൽ പൃഥ്വി ഷാ

2024 ൽ IND vs ZIM ൽ അഭിഷേക് ശർമ്മ

വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവരുടെ കാലഘട്ടത്തിന് ശേഷം ഇന്ത്യ ഒരു ടീമിനെ കെട്ടിപ്പടുക്കാൻ നോക്കുമ്പോൾ റിയാൻ പരാഗ്, ധ്രുവ് ജുറൽ എന്നിവർക്കൊപ്പം അഭിഷേക് ശർമ്മയ്ക്ക് തൻ്റെ കന്നി ഇന്ത്യ ടി20 ക്യാപ്പ് ഇന്നലെ കിട്ടുക ആയിരുന്നു. അരങ്ങേറ്റ നിരയിൽ മറ്റ് ചില താരങ്ങളും ഉണ്ടായിരുന്നു. തുഷാർ ദേശ്പാണ്ഡെയും ഹർഷിത് റാണയും അൺക്യാപ്പ്ഡ് ഇന്ത്യക്കാരാണ്, സായി സുദർശൻ ഏകദിനത്തിൽ മാത്രമാണ് കളിച്ചിട്ടുള്ളത്.

Read more

പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.