ഇത് 1000 തവണ സച്ചിന്‍റെ കുറ്റി തെറിപ്പിക്കുന്ന പന്തെന്ന്

ഇംഗ്ലണ്ടിനെതിരെ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ഒരു പന്തിനെ ചുറ്റിപറ്റിയാണല്ലോ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നത്. ആഷസിലെയല്ല നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച പന്താണ് സ്റ്റാര്‍ക്ക് വിന്‍സിനെതിരെ എറിഞ്ഞതെന്നാണ് ഒരു വിഭാഗം കളിപ്രേമികളുടെ വിലയിരുത്തല്‍.

എന്നാല്‍ ഈ പന്ത് സച്ചിനെ പോലും 1000 തവണ പുറത്താക്കാന്‍ കെല്‍പുള്ളതെന്നാണ് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഗ്രയാം സ്വാന്റെ അഭിപ്രായം. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് പ്രതിരോധിക്കാന്‍ സച്ചിന് കഴിയില്ലെന്നും സ്വാന്‍ വിലയിരുത്തുന്നു.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് സച്ചിനെ പോലും ആയിരം തവണ പുറത്താക്കാന്‍ കെല്‍പുള്ളതാണ്” സ്വാന്‍ പറയുന്നു. എന്നാല്‍ ഇതിനെതിരെ സച്ചിന്റെ ആരാധകര്‍ രംഗത്തെത്തിക്കഴിഞ്ഞു.

മത്സരത്തില്‍ ഇടംകയ്യന്‍ ബൗളറായ സ്റ്റാര്‍ക്ക് തൊടുത്തുവിട്ട വെടിയുണ്ട വിന്‍സിനെ കബളിപ്പിച്ച് വിക്കറ്റിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇന്‍സ്വിംങറെന്ന് തോന്നിച്ച പന്ത് അല്‍പം പുറത്തേക്ക് തിരിഞ്ഞ് കുറ്റി തെറിപ്പിക്കുകയായിരുന്നു. 55 റണ്‍സെടുത്ത് നിലയുറപ്പിച്ചിരുന്ന വിന്‍സ് പന്ത് കണ്ടുപോലുമില്ല എന്നതാണ് യാതാര്‍ത്ഥ്യം. ആ കാഴ്ച്ച കാണാം