അടുത്ത മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ചാൽ ഞാൻ അതിന് തയ്യാർ; ബംഗ്ലാദേശ് താരങ്ങൾക്ക് വമ്പൻ ഓഫറുമായി പാക് നടി

ഏകദിന ലോകകപ്പിൽ വ്യാഴാഴ്ച നടക്കുന്നത് ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടമാണ്. എന്നാൽ ഇന്ത്യയെ തോൽപ്പിച്ചാൽ ബംഗ്ലാദേശ് താരങ്ങൾക്ക് വമ്പൻ ഒരു ഓഫറാണ് മുന്നിലുള്ളത്. പാക് നടി സെഹാർ ഷിൻവാരിയുടേതാണ് ഓഫർ.

ഇന്ത്യയെ തോൽപ്പിക്കുകയാണെങ്കിൽ ബംഗ്ലാദേശ് ടീമിലെ ഏതെങ്കിലുമൊരു താരത്തിനൊപ്പം ധാക്കയിൽ ഡേറ്റിന് വരാം എന്നാണ് പാക് നടിയുടെ ഓഫർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് സെഹാർ ഷിൻവാരി ഓഫർ മുന്നോട്ട് വെച്ചത്.

‘ഇൻഷാ അള്ളാ, എന്‍റെ ബംഗാളി ബന്ധുക്കള്‍ ഇന്ത്യയോട് പ്രതികാരം തീര്‍ക്കുമെന്നാണ് ഞാന്‍ കരുതുന്നത്.ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ ഞാന്‍ ധാക്കയില്‍ ചെന്ന് അവരുടെ ടീമിലെ ഒരു താരത്തിനൊപ്പം ഫിഷ് ഡിന്നര്‍ ഡേറ്റിന് തയാറാണ് ‘ എന്നായിരുന്നു പാക് നടി പങ്കുവെച്ചത്.

കഴിഞ്ഞ മത്സരത്തിൽ ക്രിക്കറ്റിലെ ചിരവൈരികളായ പാകിസ്ഥാനെ ഇന്ത്യ വലിയ മാർജിനിൽ തോൽപ്പിച്ചിരുന്നു. ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യ നേടുന്ന എട്ടാമത്തെ വിജയം കൂടിയായിരുന്നു അത്.

എന്തായാലും അടുത്ത മത്സരത്തെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികൾ നോക്കികാണുന്നത്. പൂനെയിലെ എം. സി. എ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.

Latest Stories

"മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്" - എം.ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം