തെറിയും മോശം വാക്കുകളും പറയുന്നതാണോ നിങ്ങളുടെ ആരാധന, എന്തിനാണ് ഈ ഇരട്ട മുഖം?

ലോകത്തെ ക്രിക്കറ്റ് ആരാധകരുടെ പെരുമാറ്റം പലപ്പോഴും വലിയ ചര്‍ച്ചകള്‍ക്ക് വഴി ഒരുക്കിയിട്ടുണ്ട്. ക്രിക്കറ്റ് ഉണ്ടായ കാലം മുതലേ അതിനോട് ഉള്ള ആരാധനയും ആളുകള്‍ ഭ്രാന്തമായി കൊണ്ട് നടന്നിട്ടുണ്ട്. ഇന്ത്യയില്‍ സച്ചിന്റെ ബാറ്റിംഗ് കാണാന്‍ വേണ്ടി മാത്രം ട്രെയിന്‍ നിര്‍ത്തി വെച്ച സംഭവം ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സിലാവും ക്രിക്കറ്റ് ആളുകളില്‍ എത്രത്തോളം ആഴത്തില്‍ പതിഞ്ഞ ഒന്നാണെന്ന്.

എന്നാല്‍ ഇവിടെ പരാമര്‍ശിക്കുന്നത് ഈ ആരാധനയുടെ മറ്റൊരു മുഖത്തെ കുറിച്ചാണ്. ഇരട്ട മുഖമുള്ള ക്രിക്കറ്റ് ആരാധകരെ കുറിച്ചാണത്. നമുക്കറിയാം നമ്മുടെ ഇന്ത്യയില്‍ ക്രിക്കറ്റിന് അത്രമേല്‍ വേരോട്ടമുള്ള മണ്ണാണ്. അത് കൊണ്ട് തന്നെ ഇവിടെ ഭൂരിപക്ഷം പേരും ഇന്ത്യന്‍ ടീമിന്റെ ആരാധകരാണ്.

എന്നാല്‍ വളരെ കുറച്ചു പേര് മാത്രം മറ്റുള്ള രാജ്യങ്ങളുടെ ക്രിക്കറ്റിനേയും ആരാധിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ഇന്ത്യയിലെ ഭൂരിപക്ഷ ഇന്ത്യന്‍ ആരാധകര്‍ മറ്റുള്ളവരേ ഡീല്‍ ചെയുന്ന രീതി നോക്കിയാല്‍ അങ്ങേയറ്റം മോശമെന്ന് മാത്രമേ പറയാനാകൂ. കേട്ടാല്‍ അറക്കുന്ന തെറിയും മറ്റു മോശം വാക്കുകളും കൊണ്ട് മറ്റുള്ള ആരാധകരെ അധിക്ഷേപിച്ചു ഇന്ത്യന്‍ ടീമിനോട് ഉള്ള ഭ്രാന്തമായ ആരാധന തുടരുന്നത് നമുക്ക് കാണാന്‍ പറ്റും….

ഈ കഴിഞ്ഞ ബോര്‍ഡര്‍ ഗവസ്‌കര്‍ ട്രോഫി എടുത്ത് നോക്കിയാല്‍ വരേ ഇത്തരം ആരാധകരെ നമുക്ക് കാണാന്‍ ആകും. എന്നാല്‍ ഇതേ ആരാധകര്‍ തന്നെ, ഇന്ത്യന്‍ ടീമിനോട് അടങ്ങാത്ത ഭ്രാന്തമായ സ്‌നേഹം ഉള്ളവര്‍ തന്നെ, സ്വന്തം ടീമിലെ സീനിയര്‍ കളിക്കാരെ അത്രമേല്‍ മോശമായ രീതിയില്‍ പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതും നമ്മള്‍ കണ്ടിട്ട് ഉണ്ടാകും അതിപ്പോഴും തുടരുന്നുണ്ട്.

സത്യത്തില്‍ എന്തിനാണ് ഈ ഇരട്ട മുഖം ആയിട്ട് ആരാധന നടത്തുന്നത്. തെറിയും മോശം വാക്കും ആണോ ആരാധന. ടോക്‌സിക്ക് ക്രിക്കറ്റ് ആരാധനകരെ നിങ്ങളെ ഒരിക്കലും യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമികള്‍ ആയി കാണാനാകില്ല. മാറ്റാം വരേണ്ടതുണ്ട്.. മാറി ചിന്തിച്ചാലും…..

എഴുത്ത്: വിക്ഷിത വിച്ചു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

" ആ താരങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നെങ്കിൽ ഓസ്‌ട്രേലിയയുടെ കാര്യത്തിൽ തീരുമാനം ആയേനെ "; റിക്കി പോണ്ടിങ്ങിന്റെ വാക്കുകൾ വൈറൽ

അറ്റകുറ്റപ്പണിയ്ക്ക് മുന്‍കൂറായി പണം നല്‍കിയില്ല; പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിന് ജാമ്യം

ഒറ്റ സിക്‌സ് പോലും അടിക്കാതെ ഒരോവറില്‍ 29 റണ്‍സ്!, റെക്കോര്‍ഡ് പ്രകടനവുമായി ജഗദീശന്‍

രണ്ടും കല്പിച്ച് സഞ്ജു സാംസൺ; ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഇടംപിടിക്കാനുളള വലിയ സിഗ്നൽ കൊടുത്ത് താരം; വീഡിയോ വൈറൽ

ലൈംഗികാധിക്ഷേപ പരാതി, ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജില്ലാ ജയിലിലേക്ക്

'കോണ്‍ഗ്രസ് മുക്ത' ഇന്ത്യ മുന്നണി

ചാമ്പ്യന്‍സ് ട്രോഫി 2025: ദുബായില്‍ വമ്പന്‍ ഒരുക്കങ്ങള്‍, ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ

തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

ഡല്‍ഹി തിരഞ്ഞെടുപ്പും ആപ്- കോണ്‍ഗ്രസ് പോരും ഇന്ത്യ മുന്നണിയിലെ ചേരിയും; 'കോണ്‍ഗ്രസ് മുക്ത' ഇന്ത്യ മുന്നണി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: സഞ്ജു അകത്ത്, പന്ത് പുറത്ത്!