'ഒരിക്കല്‍ കൂടി അവന്‍ ക്യാപ്റ്റനായാല്‍ അത്ഭുതപ്പെടേണ്ടതില്ല, ബുംറ ഇത് താങ്ങില്ല'; ഇന്ത്യയുടെ ഭാവി പ്രവചിച്ച് ആദം ഗില്‍ക്രിസ്റ്റ്

ന്യൂസിലന്‍ഡിനും ഓസ്ട്രേലിയയ്ക്കുമെതിരായ തുടര്‍ച്ചയായ ടെസ്റ്റ് പരമ്പര തോല്‍വികള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇന്ത്യക്ക് എന്താണ് മുന്നിലുള്ളതെന്ന ചോദ്യചിഹ്നങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. നിലവിലെ നായകന്‍ രോഹിത് ശര്‍മ്മയുടെ തുടര്‍ച്ചയായ മോശം പ്രകടനവും ഫലങ്ങളും സമീപഭാവിയില്‍ എടുക്കേണ്ട ചില സുപ്രധാന തീരുമാനങ്ങളുടെ അടിയന്തിരാവസ്ഥ വര്‍ദ്ധിപ്പിച്ചു.

ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യത്തില്‍ രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയായാണ് ഇന്ത്യന്‍ പേസ് ബൗളിംഗ് കുന്തമുന ജസ്പ്രീത് ബുംറയെ കണക്കാക്കുന്നത്. ഓസ്ട്രേലിയന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്, ബുംറയെ ടെസ്റ്റ് ടീമിന്റെ സ്ഥിരം നായകന്‍ ആക്കണമെന്ന് കരുതിയിരുന്നു. എന്നാല്‍ വിരാട് കോഹ്ലി ഒരിക്കല്‍ കൂടി ബാറ്റണ്‍ സ്വീകരിച്ചാല്‍ അതില്‍ ഞെട്ടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബുംമ്ര മുഴുവന്‍ സമയ ക്യാപ്റ്റനാവുമോ എന്ന് എനിക്കറിയില്ല. ക്യാപ്റ്റന്‍സി ബുമ്രയ്ക്ക് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായേക്കാം. അപ്പോള്‍ ആരാവും അടുത്ത ക്യാപ്റ്റന്‍? കോഹ്ലിയിലേക്ക് അവര്‍ തിരികെ പോകുമോ? വീണ്ടും ക്യാപ്റ്റനാവുന്നതില്‍ കോഹ്ലിക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇന്ത്യക്ക് ഇതൊരു വെല്ലുവിളി നിറഞ്ഞ സമയമാണ്. റെഡിമെയ്ഡ് പകരക്കാര്‍ അവര്‍ക്കുണ്ട്. എല്ലാ പൊസിഷനിലും കളിക്കാന്‍ പാകത്തില്‍ പ്രാപ്തരായ താരങ്ങളെ ഐപിഎല്‍ സൃഷ്ടിച്ചുകഴിഞ്ഞു. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഉടനടി ജയങ്ങളിലേക്ക് അവരുമായി എത്താം എന്ന് പ്രതീക്ഷിക്കരുത്. ഇംഗ്ലണ്ട് ബോളര്‍മാര്‍ ഫിറ്റ്‌നസിലാണ് എങ്കില്‍ അവരാവും ഇന്ത്യക്കെതിരായ പരമ്പരയില്‍ ആധിപത്യം പുലര്‍ത്തുക- ഗില്‍ക്രിസ്റ്റ് പറഞ്ഞു.

രോഹിത് ശര്‍മ ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുമെന്ന് ഞാന്‍ കരുതുന്നില്ല. എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതാവും രോഹിത് ആദ്യം പരിഗണിക്കുക. രണ്ട് മാസം പ്രായമായ കുഞ്ഞ് വീട്ടിലുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് നന്നായി കളിച്ചേക്കാം. ഇംഗ്ലണ്ടിനെതിരെ വൈറ്റ് ബോള്‍ മത്സരവും ഇന്ത്യക്ക് മുന്‍പിലുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയും കളിച്ച് രോഹിത് പുറത്തേക്ക് പോകും എന്നാണ് ഞാന്‍ കരുതുന്നത്- ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ഭാവഗാനം നിലച്ചു; പി. ജയചന്ദ്രന്‍ അന്തരിച്ചു

" ആ താരങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നെങ്കിൽ ഓസ്‌ട്രേലിയയുടെ കാര്യത്തിൽ തീരുമാനം ആയേനെ "; റിക്കി പോണ്ടിങ്ങിന്റെ വാക്കുകൾ വൈറൽ

അറ്റകുറ്റപ്പണിയ്ക്ക് മുന്‍കൂറായി പണം നല്‍കിയില്ല; പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിന് ജാമ്യം

ഒറ്റ സിക്‌സ് പോലും അടിക്കാതെ ഒരോവറില്‍ 29 റണ്‍സ്!, റെക്കോര്‍ഡ് പ്രകടനവുമായി ജഗദീശന്‍

രണ്ടും കല്പിച്ച് സഞ്ജു സാംസൺ; ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഇടംപിടിക്കാനുളള വലിയ സിഗ്നൽ കൊടുത്ത് താരം; വീഡിയോ വൈറൽ

ലൈംഗികാധിക്ഷേപ പരാതി, ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജില്ലാ ജയിലിലേക്ക്

'കോണ്‍ഗ്രസ് മുക്ത' ഇന്ത്യ മുന്നണി

ചാമ്പ്യന്‍സ് ട്രോഫി 2025: ദുബായില്‍ വമ്പന്‍ ഒരുക്കങ്ങള്‍, ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ

തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

ഡല്‍ഹി തിരഞ്ഞെടുപ്പും ആപ്- കോണ്‍ഗ്രസ് പോരും ഇന്ത്യ മുന്നണിയിലെ ചേരിയും; 'കോണ്‍ഗ്രസ് മുക്ത' ഇന്ത്യ മുന്നണി