സഞ്ജുവിനെ അഭിനന്ദിച്ചും ബിസിസിഐയെ കൊട്ടിയും ആദം ഗിൽക്രിസ്റ്ററ്റ്, വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

സഞ്ജു സാംസൺ- സൗത്താഫ്രിക്കക്ക് എതിരായ മൂന്നാം മത്സരത്തിലേക്ക് ഇറങ്ങും മുമ്പ് താരം കടന്നുപോയ അവസ്ഥ പലർക്കും ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ ഉള്ളവ ആയിരുന്നു. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടി ഏവരുടെയും പ്രശംസ നേടി നിൽക്കുന്നു, ശേഷം അന്ന് പുകഴ്ത്തിയവർ തന്നെ താഴെ ഇടുന്ന രീതിയിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പൂജ്യനായി മടങ്ങുന്നു. പൂജ്യനായി മടങ്ങുന്നത് ഒകെ സാധാരണ സംഭവിക്കുന്ന കാര്യം ആണെങ്കിലും ആ ട്രോളുകൾ നിലനിൽക്കുമ്പോൾ തന്നെ തന്റെ സഹതാരങ്ങളെക്കുറിച്ച് പിതാവ് പറഞ്ഞ ആരോപണങ്ങളുടെ പേരിലും വിമർശനം കേൾക്കേണ്ടി വരുന്നു. അങ്ങനെ പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇറങ്ങുമ്പോൾ സഞ്ജു വലിയ സമ്മർദ്ദത്തിൽ ആയിരുന്നു. എന്നാൽ അവിടെ നേടിയ തകർപ്പൻ സെഞ്ച്വറിയിലൂടെ സഞ്ജു വിമർശകരുടെ വായടപ്പിച്ചിരിക്കുന്നു. എന്തായാലും ഈ വര്ഷം ഏറ്റവും കൂടുതൽ ടി 20 സെഞ്ച്വറി നേടുന്ന താരവുമാണ് സഞ്ജു.

മലയാളി താരത്തെ ഏവരും അഭിനന്ദനം കൊണ്ട് മൂടുമ്പോൾ ആദം ഗിൽക്രിസ്റ്ററ്റ് പറഞ്ഞ അഭിപ്രായം ചർച്ചയാകുന്നു. സഞ്ജുവിനെ പ്രശംസ കൊണ്ട് മൂടുമ്പോഴും ബിസിസിഐയെ അതേസമയം തന്നെ കളിയാക്കുകയാണ് ഗിൽക്രിസ്റ്ററ്റ് ചെയ്തത്. ബിസിസിഐ സഞ്ജു സാംസണെ സ്ഥിരമായി ഒഴിവാകുന്നതിനെക്കുറിച്ചും ആണ് അദ്ദേഹം അഭിപ്രായം പറഞ്ഞത്.

“ഇങ്ങനെയൊരു പരമ്പരയുടെ കാര്യം ഞാനും അറിഞ്ഞില്ല. പക്ഷേ, സഞ്ജു സാംസണുമായി ബന്ധപ്പെട്ട ചില തലക്കെട്ടുകൾ ഞാൻ ശ്രദ്ധിച്ചിരുന്നു. എവിടെ നോക്കിയാലും സഞ്ജു സാംസൺ നിറഞ്ഞുനിൽക്കുന്നു. ഇത്തവണ ഐപിഎൽ നേരത്തേ തുടങ്ങിയോ എന്നായിരുന്നു എന്റെ സംശയം. എന്തായാലും ദക്ഷിണാഫ്രിക്കൻ പര്യടനം ബോർഡർ – ഗാവസ്കർ ട്രോഫിക്കുള്ള തയാറെടുപ്പാണെന്ന് തോന്നുന്നില്ല. അവിടെ ട്വന്റി20 പരമ്പരയിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങൾ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ടെസ്റ്റ് ടീമിൽ അംഗങ്ങളല്ല. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടുള്ളവർ പെർത്തിൽ എത്തിക്കഴിഞ്ഞു. അവർ ടെസ്റ്റ് പരമ്പരയ്ക്കായുള്ള ഒരുക്കത്തിലാണ്.” അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

സാധാരണ ഇന്ത്യയുടെ പരമ്പര വന്നാൽ സ്ഥിരതയോടെ അവസരം കിട്ടാറില്ല. എത്രയൊക്കെ നന്നായി കളിച്ചാലും ഒഴിവാകുന്നതിനെക്കുറിച്ച് ഗിൽക്രിസ്റ്ററ്റ് സംസാരിക്കുക ആയിരുന്നു എന്നാണ് ആരാധകരുടെ നിഗമനം.

Read more