അയാൾ ഒരു ടി 20 മത്സരത്തിൽ എരിയുന്ന 24 പന്തുകൾ, ആ പന്തുകളിൽ ഒന്നെങ്കിൽ നിങ്ങൾക്ക് പ്രതിരോധിക്കാം അല്ലെങ്കിൽ നിങ്ങൾക്ക് വിക്കറ്റ് നൽകി മടങ്ങാം. കാരണം അയാളെ അടിച്ചുപറത്താൻ തക്ക കഴിവുള്ള ഒരു ബാറ്ററും ഇന്ന് ലോകത്തിൽ ഇല്ല എന്നതാണ് സത്യം. പിച്ചും സാഹചര്യങ്ങളും ഒന്നും അയാൾക്ക് ഒരു പ്രശ്നമല്ല. ഏത് ബാറ്റിംഗ് അനുകൂല പിച്ചിലും അയാൾ വിസ്മയം തീർക്കും. ഈ പിച്ചിൽ ആണല്ലോ ഞങ്ങളും പന്തെറിയുന്നത് എന്ന് മറ്റ് ബോളർമാർ ചിന്തിക്കും. അങ്ങനെ ഇന്ത്യൻ ടീം ലോകത്തിന് മുന്നിൽ വെക്കുന്ന വാജ്യരായുധമായ ബുംറയാണ് ആ മാന്ത്രികൻ.
ഇന്നലെ അഫ്ഗാനെതിരെ നടന്ന ഇന്ത്യയുടെ മത്സരത്തിൽ അയാൾ എറിഞ്ഞത് 24 പന്തുകൾ. അതിൽ 20 ഡോട്ട് ബോളുകൾ, ശേഷമുള്ള 4 പന്തിൽ വഴങ്ങിയത് 7 റൺസും നേടിയത് 3 വിക്കറ്റും. ബാറ്റിംഗിന് അത്യവശ്യം സഹായം കിട്ടിയ ട്രാക്കിൽ തന്നെയാണ് ഈ അത്ഭുത പ്രകടനം പിറന്നതെന്ന് ആലോചിക്കണം. അയാളെ സംബന്ധിച്ച് ഇതൊക്കെ തന്റെ സാധാരണ പ്രകടനമാണ്. അയാൾ ഈ പ്രകടനമൊക്കെ നടത്തി ഇല്ലെങ്കിൽ അല്ലെ അത്ഭുതമുള്ളു എന്നാണ് ആരാധകരും ചോദിക്കുന്നത്.
ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 48 റൺസ് ജയം സ്വന്തമാക്കാൻ സാധിച്ചു. ഇന്ത്യ മുന്നോട്ടുവെച്ച 182 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുക്കാനെ ആയുള്ളു. നാല് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് അഫ്ഗാൻ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്. അർഷ്ദീപ് സിംഗ് മൂന്നും കുൽദീപ് യാദവ് രണ്ടും അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
20 ബോളിൽ 26 റൺസെടുത്ത അസ്മത്തുള്ള ഒമർസായിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറർ. റഹ്‌മനുള്ള ഗുർബാസ് 8 ബോളിൽ 11, ഗുൽബാദിൻ നൈബ് 21 ബോളിൽ 17, നജിബുള്ളാബ് ഒമർസായി 17 ബോളിൽ 19, മുഹമ്മദ് നബി 14 ബോളിൽ 14, നൂർ അഹമ്മദ് 18 ബോളിൽ 12 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.