അഫ്ഗാനിസ്ഥാന്റെ സൂപ്പര്‍ 8 സാധ്യതകള്‍ അപകടത്തില്‍, പ്രധാന സ്പിന്നര്‍ പരിക്കേറ്റ് പുറത്ത്

ടി20 ലോകകപ്പിലെ അഫ്ഗാനിസ്ഥാന്റെ യാത്രയ്ക്ക് തിരിച്ചടി. പ്രധാന സ്പിന്നര്‍ മുജീബ് ഉര്‍ റഹ്‌മാനെ പരുക്ക് മൂലം അഫ്ഗാന് നഷ്ടമായി. പകരക്കാരനായി ഹസ്രത്തുള്ള സസായിയെ ഉള്‍പ്പെടുത്തി അവര്‍ തങ്ങളുടെ ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്തി.

യുവ ഓഫ് സ്പിന്നര്‍ മുജീബ് ഉര്‍ റഹ്‌മാന്‍ അഫ്ഗാനിസ്ഥാന്റെ ടി20 സജ്ജീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രമാണ് താരം കളിച്ചത്. 46 ടി20 രാജ്യാന്തര മത്സരങ്ങളില്‍ 6.35 എന്ന പിശുക്കന്‍ ഇക്കോണമി നിരക്കില്‍ താരം 59 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, വിരലിന് പരിക്കേറ്റ താരം ടൂര്‍ണമെന്റില്‍നിന്ന് പൂര്‍ണ്ണമായും പുറത്തായി.

ഇടംകൈയ്യന്‍ ഹസ്രത്തുള്ള സസായി, മുജീബിന് നേരിട്ടുള്ള പകരക്കാരനല്ലെങ്കിലും, അദ്ദേഹം ബാറ്റിംഗ് ലൈനപ്പിന് ആഴം കൂട്ടുന്നു. ഫെബ്രുവരി മുതല്‍ താരം ഒരു ടി20യും കളിച്ചിട്ടില്ലെങ്കിലും, ടി20 അന്താരാഷ്ട്ര മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറിന് ഉടമയാണ്.

Read more