ക്രിക്കറ്റ് ആരാധകരേ, ആ ചരിത്ര മത്സരത്തിന് ഒരുങ്ങിയിരിക്കൂ

ക്രിക്കറ്റ് ലോകത്ത് പിച്ചവെച്ച് തുടങ്ങുന്ന അഫ്ഗാനിസ്ഥാന്റെ കന്നി ടെസ്റ്റ് മത്സരം ബെംഗളരൂവില്‍. ചിന്നസ്വാമി സ്റ്റേിഡയത്തില്‍ ജൂണ്‍ 14നാണ് ഇന്ത്യയ്‌ക്കെതിരേ അഫ്ഗാനിസ്ഥാന്‍ കളിക്കുക. ടെസ്റ്റ് പദവി കഴിഞ്ഞ വര്‍ഷമാണ ഐസിസി അഫ്ഗാന് ടെസ്റ്റ് പദവി നല്‍കിയത്. അഫ്ഗാനിസ്ഥാന് പുറമെ അയര്‍ലണ്ടിനും ടെസ്റ്റ് പദവി നല്‍കിയ ഐസിസി പൂര്‍ണ്ണാധികാരമുള്ള ക്രിക്കറ്റ് രാജ്യങ്ങളുടെ എണ്ണം 12 ആക്കി ഉയര്‍ത്തിയിരുന്നു.

ാഷിദ് ഖാന്‍, മൊഹമ്മദ് നബി തുടങ്ങിയവര്‍ ക്രിക്കറ്റ് ലോകത്ത് പരിചിത മുഖമായിട്ടുണ്ടെങ്കിലും കൂടുതല്‍ താരങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ വളരുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഇത്തവണത്തെ ഐപിഎല്ലില്‍ 13 അഫ്ഗാന്‍ താരങ്ങളാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്റെ മാത്രം അടിസ്ഥാന വില 2 കോടി രൂപയാണ്.

Read more

ഇരു രാജ്യങ്ങളുടേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള മികച്ച ബന്ധമാണ് രണ്ട് ടീമുകളും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിലേക്ക് നയിച്ചത്.