ഗില്ലുമായി പ്രണയത്തില്‍?; 'പുതിയ സാറ'യുടെ പിടലിക്കുവെച്ച് തലയൂരി സോനം ബജ്‌വ; സംഭവം ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലുമായി പ്രണയത്തിലാണെന്ന അഭ്യൂങ്ങള്‍ തള്ളി പഞ്ചാബി നടിയും മോഡലുമായി സോനം ബജ്‌വ. ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇരട്ടസെഞ്ചറി നേടിയതിനു പിന്നാലെ ഗില്ലിനെ അഭിനന്ദിച്ച് സോനം പോസ്റ്റിട്ടതിന് പിന്നാലെ ഇരുവരും പ്രണയിത്തിലാണെന്ന സംസാരം വന്നിരുന്നു. ഈ ഗോസിപ്പ് ചൂടുപിടിച്ചതോടെയാണ് പ്രതികരണവുമായി സോനം രംഗത്തുവന്നത്.

ബോളിവുഡ് നടി സാറ അലി ഖാനുമായി ചേര്‍ത്തായിരുന്നു സോനത്തിന്റെ മറുപടിയെന്നതും ശ്രദ്ധേയമായി. ഇത് കൂടുതല്‍ കുരുക്കുകളിലേക്കാണ് കാര്യങ്ങളെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നച്. ”Ye sara ka sara jhoot hai” (അതെല്ലാം നുണയാണ്) എന്നാണ് സോനം ട്വിറ്ററില്‍ കുറിച്ചത്. സാറയുടെ പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും ‘sara’എന്ന പരാമര്‍ശം മറ്റ് അഭ്യൂഹങ്ങള്‍ക്ക് വഴിച്ചു. ഗില്ലും സാറ അലി ഖാനും ഡേറ്റിങ്ങിലാണെന്നു ഇതോടെ സ്ഥിരീകരിക്കാമെന്ന് ഒരുകൂട്ടം ആരാധകരുടെ കമന്റ്.

കഴിഞ്ഞവര്‍ഷം സോനം ബജ്‌വക്കൊപ്പം ശുഭ്മാന്‍ ഒരു ടോക്ക് ഷോയില്‍ പങ്കെടുത്തിരുന്നു. സംസാരത്തിനിടെ, ബോളിവുഡിലെ ഏറ്റവും മികച്ച നടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ സാറ അലി ഖാന്റെ പേരാണ് ഗില്‍ പറഞ്ഞത്. ബോളിവുഡ് താരവുമായി ഡേറ്റിംഗ് നടത്തുമോ എന്നു ചോദിച്ചപ്പോള്‍ ‘ഒരുപക്ഷേ’ എന്നും ഗില്‍ പ്രതികരിച്ചിരുന്നു.

അന്നുമുതല്‍ ഗില്ലും സാറയും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വീണ്ടും സോനം തന്നെ സാറയുടെ പേര് പരാമര്‍ശിച്ചതോടെ ആ’അഭ്യൂഹം’ വീണ്ടും സജീവമായിരിക്കുകയാണ്. നേരത്തെ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറുമായി ചേര്‍ത്തും ഗില്ലിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം