ഗംഭീറിന്റെ വരവിന് ശേഷം ഇന്ത്യൻ ടീമിന്റെ അണിയറയിൽ തകർപ്പൻ നീക്കങ്ങൾ, അപ്രതീക്ഷിത താരങ്ങൾക്ക് ടെസ്റ്റിൽ അവസരം; ഭാവിയിൽ നോക്കികാണുന്നത് ആ രണ്ട് താരങ്ങളെ

ഇന്ത്യൻ ടീമിന്റെ പരിശീലകൻ എന്ന നിലയിൽ ഉള്ള ഗൗതം ഗംഭീറിന്റെ ദൗത്യം ആരംഭിച്ച് കഴിഞ്ഞു. ശ്രീലങ്കൻ പര്യടനം ആരംഭിക്കാനിരിക്കെ അതിന് മുമ്പ് പരിശീലകൻ എന്ന നിലയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. തന്റെ ഭാവി പദ്ധതികളെക്കുറിച്ചും സൂപ്പർ താരങ്ങളുടെ ഭാവിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഏറ്റവും നിർണായകമായ അപ്‌ഡേഷൻ പറഞ്ഞിരിക്കുന്നത് സീനിയർ താരങ്ങളുമായി ബന്ധപ്പെട്ടാണ്. രോഹിതും കോഹ്‌ലിയും അടങ്ങുന്ന സീനിയർ താരങ്ങൾ 2027 ലോകകപ്പിൽ ഫിറ്റ്നസ് അനുവദിച്ചാൽ കളിക്കുമെന്നുള്ളതാണ് ഏറ്റവും നിർണായകമായ അപ്‌ഡേഷൻ. ഇരുവരും 2023 ഏകദിന ലോകകപ്പ് ഫൈനൽ കളിച്ച ടീമിന്റെ ഭാഗം ആയിരുന്നു. അത് അവരുടെ അവസാന ലോകകപ്പ് ആണെന്ന് ഏവരും കരുതിയത്. എന്നാൽ ഗംഭീർ പറഞ്ഞ കാര്യങ്ങൾ പോസിറ്റീവ് ആയിട്ടുള്ള സൂചനയാണ്. സൂര്യകുമാർ ടി 20 യിൽ മാത്രം ആയിരിക്കും തുടരുക. ഏകദിനത്തിൽ അദ്ദേഹത്തെ കാണാൻ സാധിക്കില്ല എന്ന് സാരം.

ശ്രീലങ്കൻ പര്യടനത്തിൽ ഏകദിന ടീമിന്റെ ഭാഗം അല്ലാതിരുന്ന രവീന്ദ്ര ജഡേജക്ക് ഇനി അവസരങ്ങൾ കിട്ടില്ല എന്നാണ് ഏവരും പറഞ്ഞിരുന്നത്. എന്നാൽ താരത്തിന് ഇനിയും ഏകദിന ടീമിൽ അവസരം കിട്ടിയേക്കും എന്നുള്ള അപ്‌ഡേഷൻ ആണ് ഗംഭീർ നൽകിയത്. ഗില്ലിനെ മൂന്ന് ഫോര്മാറ്റിലും കളിപ്പിക്കാൻ പറ്റുന്ന താരമെന്ന് വിശേഷിപ്പിച്ച ഗംഭീർ ഹാർദിക്കിന് ഫിറ്റ്നസ് പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് അദ്ദേഹത്തെ നായക സ്ഥാനത്തേക്ക് പരിഗണിക്കാത്തത് എന്ന് പറഞ്ഞു. ഷമി ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലൂടെ മടങ്ങിവവരവ് നടത്തുമെന്നും ഗംഭീർ അറിയിച്ചിട്ടുണ്ട്.

ഗംഭീറിന്റെയും അഗാർക്കറുടെയും ഭാവി പദ്ധതികളിൽ ഉള്ള ചില കാര്യങ്ങൾ ഇങ്ങനെയാണ്. ഓസ്‌ട്രേലിയക്ക് എതിരെയുള്ള ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ അർഷ്ദീപിനെ തിരഞ്ഞെടുക്കാൻ സെലക്ടർമാർ താൽപ്പര്യപ്പെടുന്നു. അതിന്റെ ഭാഗമായി അദ്ദേഹം ദുലീപ് ട്രോഫിയിൽ കളിക്കാനുള്ള സാധ്യതയേക്കാൾ തള്ളിക്കളയാൻ ആകില്ല. തിലക് വർമ്മയെ ഇപ്പോൾ പരിഗണിക്കാത്തത് അദ്ദേഹത്തിന് പരിക്ക് പറ്റിയതുകൊണ്ടാണ്.

റിയാൻ പരാഗ്, ഹർഷിത് എന്നിവരെ വളർത്തിയെടുക്കാൻ സെലക്ടർമാർ ആഗ്രഹിക്കുന്നു. ഖലീലിനെപ്പോലെ വൈറ്റ് ബോളിൽ ഇടംകൈ ഓപ്ഷനുകൾ പരീക്ഷിക്കാൻ സെലക്ടർമാർ ആഗ്രഹിക്കുന്നു.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍