BGT 2024: രാഹുലിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു പരിക്ക് പേടി, ഇത്തവണ പണി കിട്ടിയത് മറ്റൊരു സൂപ്പർ താരത്തിന്; ആശങ്കയിൽ ടീം ക്യാമ്പ്

മെൽബണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിന് മുന്നോടിയായി ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ രൂപത്തിൽ ഇന്ത്യക്ക് മറ്റൊരു പരിക്ക് ആശങ്ക. നായകന്റെ ഇടതു കാൽമുട്ടിൽ പരിശീലനത്തിടെ പന്ത് കൊള്ളുക ആയിരുന്നു. ശേഷം അസ്വസ്ഥനായി കാണപ്പെട്ട രോഹിത് ഫിസിയോയുടെ സഹായം ആവശ്യപ്പെട്ടു.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ത്രോഡൗൺ സ്പെഷ്യലിസ്റ്റ് ദയയെ നേരിടുന്നതിനിടെയാണ് രോഹിത് ശർമ്മയ്ക്ക് പരിക്ക് പറ്റിയത്. പരിശീലന സെക്ഷൻ അവസാനിച്ച ശേഷം ഐസ് പാക്ക് വെച്ച് ചികിത്സ നേരിടുന്ന നായകന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി നിൽക്കുകയാണ്.

എന്തായാലും പരിക്കിൻ്റെ വ്യാപ്തി എത്രത്തോളം ആഴം ഉള്ളത് ആണെന്ന് ഇനിയും വ്യക്തമല്ല. മത്സരത്തിന് ഇനിയും മൂന്ന് ദിവസങ്ങൾ ബാക്കി നിൽക്കെ രോഹിത് ശർമയ്ക്ക് തിരിച്ചുവരാൻ സാധിക്കും എന്ന് തന്നെയാണ് കരുതപ്പെടുന്നത്. അതേസമയം നായകൻ ഇല്ലെങ്കിൽ അത് ടീമിന് തിരിച്ചടി ആകും എന്ന് ഉറപ്പാണ്.

നേരത്തെ കെഎൽ രാഹുലിനും നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ പരിക്ക് പറ്റിയിരുന്നു. താരം അടുത്ത മത്സരത്തിൽ കളിക്കും എന്ന് തന്നെയാണ് കരുതപെടുന്നത്.

Latest Stories

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ