രോഹന് പിന്നാലെ പൊന്നന്‍ രാഹുലിനും സെഞ്ച്വറി ; സച്ചിന്‍ ബേബി അര്‍ദ്ധശതകം കൂടി നേടിയതോടെ കേരളം കൂറ്റന്‍ സ്‌കോറില്‍

രോഹന്‍ കുന്നുമ്മേലിന് പിന്നാലെ ഓപ്പണര്‍ പൊന്നന്‍ രാഹുലും കൂടി സെഞ്ച്വറി നേടിയതോടെ കേരളം മേഘലയയ്‌ക്കെതിരേ പടുകൂറ്റന്‍ സ്‌കോറിലേക്ക. നായകന്‍ സച്ചിന്‍ ബേബിയും അര്‍ദ്ധ സെഞ്ച്വറിയുമായി നില്‍ക്കുകയാണ്. ഇന്നലെ 91 റണ്‍സുമായി ഇന്നിംഗ്‌സ് അവസാനിപ്പിച്ച രാഹുല്‍ ഇന്ന് രാവിലെ തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. 213 പന്തുകളില്‍ ആയിരുന്നു രാഹുലിന്റെ 133 റണ്‍സ്. 16 ബൗണ്ടറികളും ഒരു സിക്‌സറും പറത്തി. 102 പന്ത് നേരിട്ടാണ് സച്ചിന്‍ ബേബി 52 റണ്‍സില്‍ എത്തിയത്.

പത്തു റണ്‍സുമായി ജലജ് സക്‌സേന പുറത്തായതിന് പിന്നാലെയാണ് സച്ചിന്‍ ബേബിയെത്തിയത്. പൊന്നന്‍ രാഹുലും സച്ചിന്‍ബേബിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 70 ഓവറുകള്‍ പിന്നിടുമ്പോള്‍ കേരളം രണ്ടിന് 302 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ രാഹുലും രോഹനും ചേര്‍ന്ന് ഉജ്വല തുടക്കമാണ് കേരളത്തിന് നല്‍കിയത്. 214 പന്തുകളില്‍ 201 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. രോഹന്‍ കുന്നുമ്മേല്‍ അടിച്ചു തകര്‍ത്താണ് സെഞ്ച്വറി നേടിയത്. ട്വന്റി20 ശൈലിയിലായിരുന്നു ബാറ്റിംഗ്. പുറത്തായ രോഹന്‍ 107 റണ്‍സ് എടുത്തു. ഖുരാനയുടെ പന്തില്‍ രവിതേജ പിടിച്ച് പുറത്താകുമ്പോള്‍ 97 പന്തുകളില്‍ നിന്നും രോഹന്‍ ഇന്നലെ സെഞ്ച്വറി നേടി. അദ്ദേഹത്തിന്റെ 107 റണ്‍സില്‍ 17 ബൗണ്ടറികും ഒരു സിക്‌സറും ഉണ്ടായിരുന്നു.

നേരത്തേ ടോസ് നേടി എതിരാളികളെ ബാറ്റിംഗിന് അയച്ച കേരളം അവരുടെ ആദ്യ ഇന്നിംഗ്‌സ് 148 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. കേരളത്തിനായി അരങ്ങേറ്റ മത്സരം കളിച്ച 16 കാരന്‍ ഏദന്‍ ആപ്പിള്‍ ടോം 9 ഓവറി 41 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റുകള്‍ വീഴ്ത്തി. മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത് രണ്ടുവിക്കറ്റുകളും വീഴ്ത്തി. ക്യാപ്റ്റന്‍ പുനീത് ബിഷ്ടിന്റെ അര്‍ദ്ധസെഞ്ച്വറിയാണ് മേഘാലയയ്ക്ക് അല്‍പ്പമെങ്കിലും തുണയായത്. ഏഴു റണ്‍സ് പുറകില്‍ സെഞ്ച്വറി നഷ്ടപ്പെട്ട ബിഷ്ട് 90 പന്തില്‍ 19 ബൗണ്ടറികള്‍ അടിച്ചുകൂട്ടിയാണ് സെഞ്ച്വറി കുറിച്ചത്.

Latest Stories

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ