നിര്‍ത്തിയെന്ന് പറഞ്ഞിട്ട് വീണ്ടും, പരിശീലകരുടെ വാക്കിന് പുല്ലുവില കല്‍പ്പിച്ച് സിറാജ്; വിമർശനം ശക്തം

വിക്കറ്റ് വീഴ്ത്തിയ ശേഷം അമിതമായി ആഘോഷിക്കരുതെന്ന് ടീമംഗങ്ങളും പരിശീലകരും തന്നെ ഉപദേശിച്ചതായി ഇന്ത്യന്‍ പേസറും ആര്‍സിബി താരവുമായ മുഹമ്മദ് സിറാജ് ഏഷ്യാ കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ ശേഷം റൊണാൾഡോ ആഘോഷം നടത്തുക ആയിരുന്നു ഇന്നലെ വിക്കറ്റുകൾ ഒന്നിന് പുറകെ ഒന്നായി വീഴ്ത്തുമ്പോൾ താരം ഈ ആഘോഷം അനുകരിക്കുന്നത് കാണാമായിരുന്നു . ഈ ആഘോഷം ചെയ്യുന്നത് പരിക്കിന് കാരണമാകുമെന്നതിനാല്‍ താനത് നിര്‍ത്തിയന്നായിരുന്നു താരം പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ ആ പറഞ്ഞത് കാറ്റില്‍ പറത്തിയിരിക്കുകയാണ് താരം.

‘അമിതമായ ആഘോഷങ്ങള്‍ പരിക്കിന് കാരണമാകുമെന്ന് മുഹമ്മദ് ഷമിയും ഞങ്ങളുടെ പരിശീലകരും എന്നോട് പറഞ്ഞു. ഞാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും അവന്റെ സെലബ്രേഷന്റെയും വലിയ ആരാധകനാണ്. ആ ആഘോഷം തുടര്‍ച്ചയായി ചെയ്താല്‍ എന്റെ കാലുകള്‍ വളയാന്‍ സാദ്ധ്യതയുണ്ട്. അത് ഒഴിവാക്കാന്‍ അവര്‍ എന്നോട് പറഞ്ഞു- എന്നാണ് റൊണാള്‍ഡോ സ്‌റ്റൈല്‍ ആഘോഷവുമായി ബന്ധപ്പെട്ട് സിറാജ് പറഞ്ഞത്.

എന്തായാലും ആഘോഷിക്കാതിരിക്കാൻ തോന്നി കാണില്ല സിറാജിന് എന്നും അത്രയും മികച്ച ബോളിങ് പ്രകടനം അല്ലെ നടത്തിയത് എന്നും ആരാധകർ ചോദിക്കുന്നു. റൊണാൾഡോയെ സ്നേഹിക്കുന്ന ആരാധകർ ഏത് കായികവോനോദം ആണെങ്കിലും അദ്ദേഹത്തിനെ ഓർമപ്പെടുത്തി ആഘോഷം നടത്താറുണ്ട്.

കരിയറിന്റെ തുടക്കത്തിൽ റൺസ് വഴങ്ങുന്നതിൽ ഒരുപാട് പഴികേട്ട താരമാണ് മുഹമ്മദ് സിറാജ്. എന്നാൽ ആ പഴയ തല്ലുകൊള്ളിയല്ല ഇന്നത്തെ സിറാജ്. ലോകോത്ത ബാറ്റ്‌സ്മാൻമാരെ വരെ വീഴ്ത്താൻ കെൽപ്പുള്ളവനാണ്. ഏഷ്യാ കപ്പിലെ ശ്രീലങ്കക്ക് എതിരായ തകർപ്പൻ ബോളിങ് പ്രകടനം നടത്തി സിറാജ് ലങ്കാദഹനം നടത്തിയപ്പോൾ തന്നെ ഇത്രയും നാളും കളിയാക്കിയവർക്ക് ഉള്ള മറുപടി കൂടിയാണ് താരം നൽകിയിരിക്കുന്നത്. താൻ ചെണ്ട അല്ലെന്നും ഓരോ മത്സരത്തിലും മികവിലേക്ക് വന്ന് എതിരാളിയെ ചുട്ടെരിക്കുന്ന അഗ്നി ആണെന്നും അയാൾ ഇന്ന് തെളിയിച്ചിരിക്കുകയാണ്.

 ഏഴോവറിൽ 21 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ഇന്നത്തെ ഫൈനൽ മത്സരത്തിലെ താരം. യാതൊരു മികവും കാണിക്കാതെ ലങ്ക വെറും 50 റൺസിനാണ് ഇന്ന് ഓൾ ഔട്ട് ആയത്. ഒരു ഫൈനൽ മത്സരത്തിന്റെ ചൂടിലേക്ക് വരാൻ ലങ്ക അവരെ ഒരു അർത്ഥത്തിലും അനുവദിച്ചില്ല എന്നതാണ് യാഥാർഥ്യം.മത്സരശേഷം താരം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്: ഒരു സ്വപ്നം പോലെ തോന്നുന്നു. കഴിഞ്ഞ തവണ ശ്രീലങ്കയ്‌ക്കെതിരെ തിരുവനന്തപുരത്ത് ഞാൻ ഇത് തന്നെയാണ് ചെയ്തത്. നേരത്തെ നാല് വിക്കറ്റ് നേടിയെങ്കിലും അഞ്ച് വിക്കറ്റ് വീഴ്ത്താനായില്ല. ഇതാണ് എന്റെ നിയോഗം എന്ന് എനിക്ക് മനസിലായി. ഞാൻ ഇന്ന് അധികമൊന്നും ശ്രമിച്ചില്ല. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഞാൻ എപ്പോഴും സ്വിംഗിനായി തിരയുന്നു. കഴിഞ്ഞ മത്സരങ്ങളിൽ കാര്യമായൊന്നും കണ്ടെത്താനായില്ല. എന്നാൽ ഇന്ന് എനിക്ക് അത് ലഭിച്ചു. ഔട്ട്സ്വിംഗറിലൂടെ എനിക്ക് കൂടുതൽ വിക്കറ്റുകൾ ലഭിച്ചു. ബാറ്റേഴ്സ് ഡ്രൈവ് ചെയ്യാൻ ഞാൻ ആഗ്രഹിച്ചു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ