ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂപ്പർ ടീമുകളിൽ ഒന്നായ ചെന്നൈ സൂപ്പർ കിങ്സ് മെഗാ ലേലത്തിൽ നടക്കിയ രണ്ട് ഗംഭീര നീക്കത്തിൽ ആരാധകർ ഹാപ്പി. മെഗാ ലേലത്തിൻ്റെ ആദ്യ മണിക്കൂറിൽ സൈലൻ്റ് ആയിരുന്ന ചെന്നൈ ബ്രേക്കിന് ശേഷം ഞെട്ടിക്കുക ആയിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-25ലേക്കുള്ള മെഗാ താരലേലം സൗദിയിൽ നടന്നു വരികയാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ സൂപ്പർ താരങ്ങൾക്ക് വേണ്ടി വമ്പൻ വിളിയാണ് എല്ലാ ടീമുകളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ലേലത്തിന്റെ ആദ്യ മണിക്കൂറിൽ പ്രതീക്ഷിച്ചത് പോലെ തന്നെ മാർക്ക്യു താരങ്ങൾക്ക് അടക്കം വമ്പൻ ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്.

മാർക്യൂ താരങ്ങൾക്ക് അടക്കം കോടികിലുക്കവും വമ്പൻ വിളികളും നടന് ആദ്യ റൗണ്ടിൽ ചെന്നൈ ബിഡുകൾ ഒന്നും കാര്യമായി നടത്തിയിരുന്നില്ല. എന്നാൽ ഇടവേളക്ക് ശേഷം ലേല മേശ നിയന്ത്രിച്ച ഫ്ലെമിംഗ് അടക്കമുള്ളവർ ഉണർന്നു. തങ്ങളുടെ പ്രധാന ഓപ്പണർ ഡെവൻ കോൺവേക്ക് വേണ്ടി നടന്ന ലേലം വിളിയിൽ പഞ്ചാബുമായിട്ടുള്ള ഏറ്റുമുട്ടലിൽ കോൺവയെ 6.25 കോടി രൂപക്ക് ടീം കൂടാരത്തിൽ എത്തിച്ചു. ഋതുരാജ് ഗെയ്ഗ്വാദിൻ്റെ കൂടെയുള്ള കൂട്ടുകെട്ട് ചെനൈക്ക് വിജയങ്ങൾ തന്നിട്ടുണ്ട്.

തൊട്ടുപിന്നാലെ ടി-20 യിൽ ഓപ്പണിങ് റോളിൽ അടക്കം തിളങ്ങിയ രാഹുൽ ത്രിപാഠിയെ കൊൽക്കത്തയുമായിട്ടുള്ള പോരിനൊടുവിൽ 3.40 സ്വന്തമാക്കാൻ ടീമിനായി. താരം മൂന്നാം നമ്പറിൽ അടക്കം ചെന്നൈക്ക് നല്ല ഓപ്ഷൻ ആണ് ഓൾ റൗണ്ടർ രചിൻ രവീന്ദ്രയെ 4 കോടി രൂപക്ക് ആർട്ടിഎം വഴി സ്വന്തമാക്കിയ ടീം മുൻ താരം രവിചന്ദ്രൻ അശ്വിനെ 9.75 കോടിക്കും ടീമിൽ എത്തിച്ചു.

ചുരുക്കി പറഞ്ഞാൽ ഉദ്ദേശിച്ച പ്ലാനുകൾ എല്ലാം കൃത്യമായി ടീം നടപ്പാക്കി എന്ന് പറയാം

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ